ഇന്ധന വില വർദ്ധിച്ചു. പുതുക്കിയ നിരക്ക് ഇങ്ങനെ. വരും ദിവസങ്ങളിൽ ഇനിയും വർദ്ധിച്ചേക്കും. വിശദവിവരങ്ങൾ അറിയൂ..





ഇന്ധനവിലയിൽ രാജ്യത്ത് മാസങ്ങൾക്ക് ശേഷം വലിയ മാറ്റം വന്നിരിക്കുകയാണ്. തുടർന്നുള്ള മാസങ്ങളിലും മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പാചക വാതക വിലയിലും പെട്രോൾ ഡീസൽ ഇന്ധന വിലയിലും മാറ്റം വരാതിരുന്നത് അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ്.



 
ഇന്നുമുതൽ പെട്രോൾ ഡീസൽ പാചക വാതക വിലകൾ വർധിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 87 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിനും ലിറ്ററിന് 85 പൈസയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 105 രൂപ 18 പൈസയാണ് നിലവിൽ കൊച്ചിയിലെ പെട്രോൾ വില. 180 രൂപ 40 പൈസ ആണ് കൊച്ചിയിലെ ഡീസൽ വില. പല സംസ്ഥാനങ്ങളും നികുതി കുറച്ചതിന്നാൽ വില കുറവ് ഉണ്ടായിരുന്നു.




എന്നാൽ കേരള സർക്കാർ നികുതി കുറയ്ക്കാത്തത് മൂലമാണ് 100 ന് മുകളിലേക്ക് ഇന്ധനവില എത്തിയത്. വിലവർധനവിന്റെ കൂടെ തന്നെ ചില സ്ഥലങ്ങളിൽ ഇന്നുമുതൽ ഇന്ധന ക്ഷാമം അനുഭവപ്പെടും. പെട്രോൾ ഡീസൽ വില വർധനവിന് കൂടെത്തന്നെ പാചക വാതക വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള 14.2 കിലോ വരുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.




956 രൂപയാണ് കൊച്ചിയിൽ ഒരു ഗ്യാസ് സിലിണ്ടറിന് നൽകേണ്ടിവരുന്ന വില. അഞ്ച് കിലോയുടെ സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 13 രൂപയാണ് അഞ്ച് കിലോ 5 കിലോ സിലിണ്ടറിന് വർധിപ്പിച്ചിരിക്കുന്നത്. 352 രൂപയാണ് അഞ്ച് കിലോ വരുന്ന സിലിണ്ടറിന് നൽകേണ്ടിവരുന്ന വില. വാണിജ്യ സിലിണ്ടറുകളുടെ വില നിലവിൽ വർധിപ്പിച്ചിട്ടില്ല.




യുദ്ധ ഭീഷണി ഒഴിയാത്തത് മൂലം കുറച്ചു നാൾ കൂടി കൂടിയ വില നൽകേണ്ടി വരുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. 10 മുതൽ 15 രൂപ വരെ പെട്രോൾ ഡീസൽ വില വർദ്ധനവ് ഉണ്ടായേക്കാം എന്നാണ് സൂചന ലഭിക്കുന്നത്.

Post a Comment

Previous Post Next Post