ബാങ്ക് അക്കൗണ്ട് ഉടമകൾ ഉടനെ ഇത് ചെയ്യണം. റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. ചെയ്യേണ്ടത് ഇങ്ങനെ.




ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ ഉപയോക്താക്കളും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കണം എന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുകയാണ്. 2022 മാർച്ച് 31 ന് ശേഷം പാൻ കാർഡുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ സാധിക്കുകയില്ല.



 
ഇതിനു മുൻപ് തന്നെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്ത ആളുകൾ എത്രയും പെട്ടെന്ന് തന്നെ ഈ കാര്യം ചെയ്തു തീർക്കുവാൻ ശ്രദ്ധിക്കുക. ബാങ്ക് അക്കൗണ്ട് മുഖേനയുള്ള പല സേവനങ്ങളും അമ്പതിനായിരം മുകളിൽ വരുന്ന ഇടപാടുകൾക്കും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ച ഇല്ല എങ്കിൽ തടസ്സപ്പെടും.




10000 രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ട്. എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഇപ്പോൾ തന്നെ ഉപഭോക്താക്കൾക്ക് പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുവാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ മുൻഗണന വിഭാഗത്തിലേക്ക് മാറുവാൻ ഉള്ള അവസരം നൽകിയിരിക്കുകയാണ്. റേഷൻ കാർഡ് വിഭാഗം മാറ്റുന്നതിന് വേണ്ടി താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് ചെയ്യേണ്ടത്.




അപേക്ഷയോടൊപ്പം തന്നെ ഇത് ലഭിക്കുവാൻ ആവശ്യമായ രേഖകളുടെ പകർപ്പും നേരിട്ട് നൽകണം. അക്ഷയ ജനസേവന ഓൺലൈൻ സർവീസ് കേന്ദ്രങ്ങൾ മുഖേന ആണ് എല്ലാ അപേക്ഷകളും സമർപ്പിക്കേണ്ടത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിരവധി അനർഹമായ മുൻഗണന റേഷൻ കാർഡുകൾ തിരിച്ച് ഏൽപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ ഒഴിവുകൾ മുൻഗണന വിഭാഗത്തിൽ വന്നിരിക്കുന്നത്.




സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ, സർവീസ് പെൻഷൻ വാങ്ങുന്നവർ, 25,000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം ഉള്ളവർ, 1000 സ്ക്വയർ ഫീറ്റ് കൂടുതൽ വലിപ്പമുള്ള വീടുകൾ, ഒരു ഏക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർക്ക്, ഏക ഉപജീവനമാർഗ്ഗം അല്ലാത്ത നാലുചക്ര വാഹനം കൈവശമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഉള്ളവർക്ക് മുൻഗണന വിഭാഗത്തിലേക്ക് മാറുവാൻ സാധിക്കുകയില്ല.

Post a Comment

Previous Post Next Post