തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ഇരിക്കുവാനുള്ള അവസരവും ഇനിമുതൽ ഉണ്ടായിരിക്കും. ബാറുകൾ റസ്റ്റോറന്റുകൾ എന്നിങ്ങനെയുള്ള ഇടങ്ങളിലെല്ലാം തന്നെ 100% തോടു കൂടി തുറക്കുവാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.
ഹോട്ടലുകളിൽ ആളുകൾക്ക് പൂർണമായും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തും സംസ്ഥാനത്തും കോവിഡ് മഹാമാരി വ്യാപനം ഗണ്യമായി കുറഞ്ഞു വരുകയാണ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തുകയാണെങ്കിൽ മാസ്ക്കുകൾ ഒഴിവാക്കുന്ന നടപടിയിലേക്ക് എത്താം എന്നും ഔദ്യോഗികമായിട്ടുള്ള അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
1500 ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുഇടങ്ങളിൽ പരിപാടികൾ നടത്താമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് കനത്ത നിയന്ത്രണങ്ങളിൽ ആയിരുന്നു രാജ്യവും സംസ്ഥാനവും ഇതുവരെയും മുന്നോട്ടുപോയിരുന്നത്.
മൂന്നാം തരംഗത്തിൽ നിന്നും രാജ്യവും സംസ്ഥാനവും അതിജീവിച്ചു വരികയാണ്. ഇതിനിടയിൽ തന്നെ നിരവധി ആളുകളുടെ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം ഇനി മാറ്റം വരാൻ പോവുകയാണ്. വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും കുറയുന്ന സാഹചര്യം ഉണ്ടായാൽ പുതിയ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാം.
വീഡിയോ കാണാൻ..👇
Post a Comment