2019 ൽ മസ്റ്ററിംഗ് പ്രക്രിയ ചെയ്യാതെ പിന്നീട് അവസരം ലഭിക്കാതെ കാത്തുനിൽക്കുന്ന ആളുകൾക്കാണ് വീണ്ടും ഇതിനുള്ള അവസരം ലഭിക്കുന്നത്. ഫെബ്രുവരി മാസം ഇരുപതാം തീയതിക്കുള്ളിൽ തന്നെ നിരവധി ആളുകൾ മസ്റ്ററിംഗ് പ്രക്രിയ പൂർത്തീകരിച്ചിട്ടുണ്ട്.
ഇതിൽ പരാജയപ്പെടുന്ന ആളുകൾക്ക് ഇരുപത്തെട്ടാം തീയതിക്ക്ഉള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉള്ള അവസരവും സർക്കാർ നൽകിയിട്ടുണ്ട്. സർക്കാരിന് കൂടുതൽ ഫണ്ട് ഇതിനു വേണ്ടി കണ്ടെത്തേണ്ടത് ആയി വരുന്നുണ്ട്. മാർച്ച് മാസം പകുതിയോഡ് കൂടെ ഫെബ്രുവരി മാസത്തെ പെൻഷൻ തുക അക്കൗണ്ടിലേക്കും കൈകളിലേക്കും എത്തിച്ചേരുമെന്ന ഏറ്റവും പുതിയ സൂചനകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
അനർഹമായ രീതിയിൽ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ കാര്യം അറിഞ്ഞിരിക്കണം. അനർഹമായി പെൻഷൻ വാങ്ങുന്നവരെ കണ്ടെത്തുന്നതിനു വേണ്ടി സമഗ്രമായ പരിശോധനയിലാണ് സംസ്ഥാന സർക്കാർ.
കൂടുതൽ ആളുകളെ ഈ രീതിയിൽ അനർഹമായ കണ്ടെത്തി പുറത്താക്കുന്നത് വഴി പെൻഷൻ ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് നീങ്ങുന്നത്.
Post a Comment