ആറു വയസുകാരിക്ക്​ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്​> കോഴിക്കോട് എരഞ്ഞിക്കലിൽ ആറു വയസുകാരിക്ക്​ ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. വയറിളക്കമടക്കമുള്ള അസുഖങ്ങൾ കാരണം കുട്ടി പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന്​ സാമ്പിളുകൾ പരിശോധനക്കയച്ചു. ബുധനാഴ്ച ഫലം വന്നപ്പോഴാണ്​ ഷിഗല്ല കണ്ടെത്തിയത്​. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.

ഈ മാസം 16ന് ചികിത്സ കഴിഞ്ഞ കുട്ടി വീട്ടിൽ വിശ്രമത്തിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗ ലക്ഷണമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് 500ഓളം പേർ പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തവരാണ് രോ​ഗം സ്ഥിരീകരിച്ച കുട്ടിയും ലക്ഷണമുള്ള കുട്ടിയും. എരഞ്ഞിക്കൽ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനിയുമുള്ളതിനാൽ രോഗം മൂർച്ഛിക്കുകയും ചെയ്യും. വയറിളക്കത്തിന് പുറമെ വയറുവേദനയും ചർദിയുമാണ്​ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക, വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം അടച്ച് ​വെക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്​ ആരോഗ്യവകുപ്​ അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post