ഈശ്വരമംഗലം ത്വൈബതസ്കിയ നൈറ്റും മാസാന്ത നാരിയത്ത് സ്വലാത്ത് മജ്ലിസും നാളെ

ദേലംപാടി : 

ഈശ്വരമംഗലം ത്വൈബ എജ്യുക്കേഷൻ സെന്റർ റമളാൻ 27 രാവ് തസ്കിയ നൈറ്റും . മാസാന്ത നാരിയത്ത് സ്വലാത്ത് മജ്ലിസും നാളെ നടക്കും
ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന പവിത്ര രാത്രിയിൽ വിപുലമായ ഒരുക്കങ്ങളാണ് സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നത്. 
സയ്യിദ് ഉമർ ജിഫ്രി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും .ഉസ്താത് ഹംസ മുസ്‌ലിയാർ ഈശ്വര മംഗലം അദ്ധ്യക്ഷത വഹിക്കും മുഹമ്മദ് മദനി ഈശ്വര മംഗലം പ്രഭാഷണം നടത്തും 
പ്രമുഖ സയ്യിദുമാരും പണ്ഡിതൻമാരും പങ്കെടുക്കുന്ന പരിപാടിയിൽ .നോമ്പ് തുറ .
അവ്വാബീൻ .തറാവീഹ് .തസ്ബീഹ് നിസ്കാരങ്ങൾ . നാരിയ്യത്ത് സ്വലാത്ത് മജ്ലിസ്. തൗബ .മത പ്രഭാഷണം എന്നിവ നടക്കും
സ്വലാത്ത് മജ്ലിസിനും പ്രഭാഷണം കേൾക്കാനും സ്ത്രികൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു

Post a Comment

Previous Post Next Post