എന്ത് ധരിക്കണമെന്നത് അതത് സ്ത്രീകളാണ് തീരുമാനിക്കേണ്ടതെന്ന് ഹര്‍നാസ് പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീപരമായി ഉണ്ടായ വ്യാഖ്യാനങ്ങളെയും ഹര്‍നാസ് എതിര്‍ത്തു.
പല സംസ്കാരങ്ങളില്‍ നിന്നും വരുന്നവരാണ് ഞങ്ങള്‍. പരസ്പരം ബഹുമാനിക്കേണ്ടതുമാണ്. അതിനാല്‍ അവള്‍ തീരുമാനിക്കട്ടെ എങ്ങനെ ജീവിക്കണമെന്ന്– ഹര്‍നാസ് പറഞ്ഞു നിര്‍ത്തി.
അതേസമയം, കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച ഏഴ് അധ്യാപകർക്ക് സസ്‌പെൻഷൻ.
വിദ്യാഭ്യാസ വകുപ്പാണ് നടപടി സ്വീകരിച്ചത്. വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവച്ചതോടെ, എസ്എസ്എൽസി പരീക്ഷയ്ക്ക് യൂണിഫോം നിർബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. 3444 പരീക്ഷാ കേന്ദ്രങ്ങൾക്കു ചുറ്റും നിരോധനാജ്ഞയും കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തി.
Post a Comment