മനുഷ്യനെ തിരിച്ചു കടിക്കാത്ത എന്തിനെയും കഴിക്കുമെന്ന വാചകം ശരിവക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന വിഡിയോ. ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തി. ഫുഡ് വന്നു. പ്ലേറ്റില്‍ നാരങ്ങ, നൂഡില്‍സ്, പിന്നെ കുറച്ച് പച്ചക്കറികളും മീനുമുണ്ട്. ഇതില്‍ ഓര്‍ഡര്‍ ചെയ്തയാള്‍ ആദ്യം കഴിച്ചത് മീനാണ്.
ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന ചോപ്പ്സ്റ്റിക്ക് എടുത്താണ് ഇയാള്‍ മീന്‍ കഴിക്കാന്‍ തുടങ്ങിയത്.
അപ്പോഴാണ് മീന്‍ ജീവനോടെ വാ തുറക്കുന്ന കാഴ്ച ഇയാള്‍ കാണുന്നത്. തുടര്‍ന്ന് മീനിന്‍റെ വായില്‍ നിന്നും പിടി വിടാന്‍ ഇയാള്‍ നോക്കിയെങ്കിലും പിടിച്ച പിടിയാലെ കടിച്ചുപിടിക്കുകയാണ് മീന്‍. ചൈനയിലാണ് സംഭവം. ഇതിന്‍റെ വിഡിയോ പങ്കുവച്ചിരിക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്.
'ഇതാണ് തിരിച്ചുകടിക്കുന്നവ' എന്ന തരത്തിലുള്ള രസകരമായ അഭിപ്രായങ്ങളും വിഡിയോയ്ക്ക് വരുന്നു. വിഡിയോ കാണാം.
VIDEO LINK...👇
Post a Comment