ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട്; തിരുവനന്തപുരം മുതല്‍ ഇടുക്കിവരെ കനത്ത മഴക്ക് സാധ്യത




സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ കിട്ടുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.




കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളിലെ മലയോരമേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും. തെക്കന്‍ജില്ലകളിവും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴക്കാണ് സാധ്യതയുള്ളത്. ഞായറാഴ്ചവരെ കേരളത്തില്‍ ഇടി മിന്നലോടുകൂടിയ മഴ തുടരും.  ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

Post a Comment

Previous Post Next Post