സഹായം വേണ്ടത് യുവതിക്കാണെന്ന് കരുതി രണ്ട് ആംബുലൻസുകളിലായാണ് മെഡിക്കൽ സംഘം എത്തിയത്. ഇംഗ്ലിഷ് അറിയാത്ത ഇയാൾ, പരിഭ്രാന്തനായി ആംബുലൻസിൽ വിളിച്ച് ''ടോം ആൻഡ് ജെറി'', ''ബേബി'' എന്നൊക്കെ ആവർത്തിച്ചതോടെ സംഗതി സങ്കീർണ പ്രസവക്കേസാണെന്നു തന്നെ ഉറപ്പിച്ചു. പക്ഷേ പിന്നീടാണ് വിളിച്ചുവരുത്തിയത് പൂച്ചയുടെ പ്രസവത്തിനായിരുന്നെന്ന് ബോധ്യപ്പെട്ടത്.!
ഇതു ദൗർഭാഗ്യകരമാണെന്നും അടിയന്തര സേവനങ്ങൾക്കുള്ള ആംബുലൻസുകൾ ഇത്തരം കാര്യങ്ങൾക്കു വരുത്തി അർഹരായവരുടെ ചികിത്സ വൈകിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു. 4 മിനിറ്റിനകം രോഗിയുടെ അടുത്തെത്തുന്ന ശാസ്ത്രീയ സംവിധാനമാണ് ആംബുലൻസിനുള്ളതെങ്കിലും ഇത്തരം പ്രവണതകൾ സേവനങ്ങളെ ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
Post a Comment