മെഡിക്കൽ കോളജിൽനിന്ന് തിരിച്ചയച്ച സ്കൂൾ വിദ്യാർഥി മണിക്കൂറുകൾക്കകം മരിച്ചു




വയറു വേദനയും പനിയും ഛർദിയും ബാധിച്ച് മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ വിദ്യാർഥി മരിച്ചു. ഒഴക്കോടി കീച്ചേരി പണിയ കോളനിയിലെ രതീഷിന്റെയും അനിതയുടെയും മകൻ ജയേഷ്(12) ആണ് മരിച്ചത്.  അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയേഷിനെ വൈകുന്നേരത്തോടെ പറഞ്ഞുവിടുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.



രാത്രി ഏഴരയോടെ വീട്ടിൽ വച്ചാണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാനന്തവാടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. എള്ളുമന്ദം കാക്കഞ്ചേരിയിൽ താമസിച്ചിരുന്ന ജയേഷ് എള്ളുമന്ദം എഎൻഎം യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post