കൊതുകിനെ കൊണ്ട് ഉപദ്രവം ഉണ്ടോ, കൊതുകിനെ ഓടിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ




കൊതുകിനെ കൊണ്ട് ശല്യം ഇല്ലാത്ത സ്ഥലം കുറവായിരിക്കും. മഴക്കാലം വന്നു കഴിഞ്ഞാൽ കൊതുകിനെ കൊണ്ടുള്ള ശല്യം കൂടി വരും. എന്നാൽ കടകളിൽ നിന്നു വാങ്ങുന്ന പല ലിക്വിഡ് ഉപയോഗിച്ചിട്ടും ഫലം കിട്ടാത്തവരാണ് നമ്മൾ. നമ്മുടെ വീട്ടിൽ തന്നെയുള്ള കുറച്ച് സാധനങ്ങൾ കൊണ്ട് നമുക്ക് കൊതുകിനെ ഓടിക്കാം. താഴെ പറഞ്ഞ ഏതെങ്കിലും ടിപ്പ് കൊണ്ട് നമുക്ക് കൊതുകിനെ ഓടിക്കാൻ സാധിക്കും.



 
ഈ ടിപ്പ് കൊണ്ട് കൊതുക് പ്രദേശത്തെ വരികയില്ല. അതിന് ഒരു ചെറിയ മൺവിളക്ക് എടുത്ത് വയ്ക്കുക. ശേഷം ഒരു ബൗളിൽ 2 അല്ലി വലിയ വെളുത്തുള്ളി ചത്തച്ചിടുക. പിന്നെ 1 ടീസ്പൂൺ അയമോദകം ചേർത്ത് അതിൽ 2 കർപ്പൂരം പൊടിച്ചതും ചേർക്കുക. ശേഷം 1 ടീസ്പൂൺ നെയ്യ് ചേർത്ത് മിക്സാക്കി വിളക്കിൽ ഇടുക. പിന്നീട് കുറച്ച് കൂടി നെയ്യിട്ട് കർപ്പൂരം ഒന്നിട്ട് കത്തിച്ച് വയ്ക്കുക. ഇതിൻ്റെ മണം കൊണ്ട് കൊതുകുകൾ ഓടി പോയിട്ടുണ്ടാവും.




വേറൊരു ടിപ്പ് എന്താണെന്നു വച്ചാൽ ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ കടുകെണ്ണ ഒഴിക്കുക. അതിൽ ഒരു 10 കർപ്പൂരം പൊടിച്ചത് ഇടുക. ശേഷം ഒരു ടീസ്പൂൺ ഗ്രാമ്പൂ പൊടിച്ചത് കൂടി ചേർത്ത് മിക്സാക്കി അതിൽ തിരിയിട്ട് കത്തിച്ച് വയ്ക്കുക. ഇത് നമുക്ക് ഒരു ദോഷവും ചെയ്യാത്ത ടിപ്പുകളാണിതൊക്കെ.



 
ഈയൊരു ടിപ്പുണ്ടാക്കാൻ ഒരു ഗുഡ് നൈറ്റിൻ്റെ ബോട്ടിൽ വേണം. ആദ്യം കുറച്ച് വേപ്പില എടുത്ത് ഒരു കടായിയിൽ ഇട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ചൂടാക്കുക. നല്ലവണ്ണം ചൂടായി അര ക്ലാസ് ആയശേഷം ഇറക്കി വച്ച് അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം അതിൽ ഒരു ടീസ്പൂൺ കർപ്പൂരം പൊടിച്ചത് ഇട്ട് മിക്സാക്കി വയ്ക്കുക. പിന്നീട് ഗുഡ് നൈറ്റിൻ്റെ ബോട്ടിൽ ഓപ്പണാക്കി അതിൽ ഒഴിച്ച് രാത്രി സമയങ്ങളിൽ കത്തിച്ചു വയ്ക്കുക. കൊതുകുകൾ റൂമിൽ നിന്ന് ഓടിപ്പോവുന്നത് കാണാൻ സാധിക്കും.




കാപ്പിപ്പൊടി കൊണ്ടും നമുക്ക് കൊതുകിനെ ഓടിക്കാം. അതിന്ന് 2 ടേബിൾ സ്പൂൺ കർപ്പൂരം ഒരു പാത്രത്തിൽ ഇട്ട് അതിൽ ഒരു 10 കർപ്പൂരം പൊടിച്ച് ഇടുക. ശേഷം കത്തിക്കുക. റൂമിൽ കത്തിക്കുമ്പോൾ റൂം മുഴുവൻ അടച്ച് വയ്ക്കുക. പുക പോയതിനു ശേഷം റൂം തുറന്ന് വയ്ക്കുക. ഇത് ചെയ്താലും നല്ല റിസൾട്ട് തന്നെയാണ്.



 
ഇതു രണ്ടും ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ നമ്മുടെ വീട്ടിൽ സ്ഥിരമായി ഉണ്ടാകുന്ന ഒരു ഉള്ളിയെടുത്ത് തോൽ കളയാതെ കഴുകാതെ ചെറിയ കഷണങ്ങളായി മുറിച്ച് പരന്ന പാത്രത്തിൽ ഇട്ട് വയ്ക്കുക. ഈയൊരു ടിപ്പും വളരെ ഉപകാരപ്രദമാണ്.
ഈ ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കു. തീർച്ചയായും കൊതുകിൻ്റെ ഉപദ്രവം ഉണ്ടാവുകയേ ഇല്ല.

Post a Comment

Previous Post Next Post