ഫൈബർ പാത്രങ്ങൾ പാടുകൾ വരാതെ ചെളിപിടിക്കാതെ കുറേ കാലം സൂക്ഷിക്കാൻ ഒരു നല്ല രീതി അറിയാം. ഇനി വൃത്തിയാക്കാൻ ഇനി എന്തെളുപ്പം





പൊതുവേ എല്ലാവരും വീട്ടിൽ ഉപയോഗിക്കുന്നത് സ്റ്റീൽ പാത്രങ്ങൾ ആയിരിക്കും. എന്നാൽ വിരുന്നുകാർ ആരെങ്കിലും വരുകയാണെങ്കിൽ കൂടുതൽ വീടുകളിലും ഫൈബർ പ്ലേറ്റുകൾ ആയിരിക്കും ഉപയോഗിക്കുക. എന്നാൽ ഇവ വെള്ള നിറം ആയതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ചളി പിടിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അങ്ങനെ ചളി പിടിച്ച് ഫൈബർ പാത്രങ്ങൾ എത്ര തന്നെ സോപ്പ് ഉപയോഗിച്ച് കഴുകിയാലും വൃത്തിയാക്കാൻ കുറച്ചു പാടാണ്.



 
എന്നാൽ ഫൈബർ പ്ലേറ്റുകൾ ഇനി മുതൽ പുതിയത് പോലെ വൃത്തിയായി കിട്ടാൻ ഉള്ള ഒരു ടിപ്പ് ആണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഒരു ചെറിയ ബൗൾ, ബേക്കിംഗ് സോഡാ, വിനാഗിരി, ഉപ്പ്, ലിക്വിഡ് ഡിഷ് വാഷ് അല്ലെങ്കിൽ ഏതെങ്കിലും ഹാൻഡ് വാഷ്, ഒരു പഴയ ബ്രഷ് എന്നിവ മാത്രമാണ് ആവശ്യം വരുന്നുള്ളൂ. ആദ്യമായി ഒരു ചെറിയ ബൗൾ എടുക്കുക.




അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ട് കൊടുക്കുക. എത്ര പാത്രങ്ങൾ ക്ലീൻ ചെയ്യാൻ ഉണ്ടോ അതിന് അനുസരിച്ച് വേണം ബേക്കിംഗ് സോഡ എടുക്കാൻ. ഇനി ഇതിലേക്ക് വിനാഗിരി ചേർക്കാം. അതും നേരത്തെ പോലെ തന്നെ പാത്രങ്ങളുടെ അളവ് അനുസരിച്ച് ചേർക്കേണ്ടതാണ്. ഇനി ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക.




ഒരു ടേബിൾ സ്പൂൺ ഉപ്പാണ് ചേർക്കേണ്ടത്. ഇത് എല്ലാം കൂടി മിക്സ്‌ ചെയ്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഏതെങ്കിലും ലിക്വിഡ് ഡിഷ് വാഷ് ആണ് ചേർത്തു കൊടുക്കേണ്ടത്. ലിക്വിഡ് ഡിഷ് വാഷ് അല്ലെങ്കിൽ ഹാൻവാഷ് ഇവയിൽ ഏതെങ്കിലും യൂസ് ചെയ്താലും മതി. കൂടുതൽ നല്ലത് ലിക്വിഡ് ഡിഷ് വാഷ് ആണ്.




ഇനി ഇതെല്ലാം ചേർത്ത് ഇളക്കി ഒരു പേസ്റ്റ് കൺസിസ്റ്റൻസിയിൽ ആക്കുക. ഇനി പഴയ ഒരു ബ്രഷ് വെച്ച് ഈ പേസ്റ്റ് വൃത്തിയാക്കേണ്ട പാത്രത്തിന് ഉള്ളിലും പുറത്തും എല്ലാം നല്ലത് പോലെ തേച്ചു കൊടുക്കുക. ഒരു രണ്ടു മിനിറ്റിനു ശേഷം കിച്ചണിൽ ഉപയോഗിക്കുന്ന സ്ക്രബർ ഉപയോഗിച്ച് പതുക്കെ പതുക്കെ ഉരച്ചു കൊടുത്ത് വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്.




എന്നിട്ട് ഒരു തുണി ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്. ഇത് ചെയ്താൽ തീർച്ചയായും ഫൈബർ പ്ലേറ്റുകൾ കറയൊക്കെ പോയി പുത്തൻ പുതിയത് പോലെ ആയിട്ടുണ്ടാകും എന്നതിൽ സംശയമില്ല. ശ്രദ്ധിക്കേണ്ട കാര്യം സ്ക്രബ് ചെയ്യുന്ന സമയത്ത് വളരെ പതുക്കെ മാത്രമേ സ്ക്രബ് ചെയ്യാൻ പാടുകയുള്ളൂ. അല്ലെങ്കിൽ ഫൈബർ പ്ലേറ്റിൽ സ്ക്രാച്ച് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികൾക്കു പോലും ചെയ്യാവുന്ന വെറും 5 മിനിറ്റ് മാത്രം സമയമെടുക്കുന്ന ഒരു ട്രിക്ക് ആണ് ഇത്.




എല്ലാവരും ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്കുക. റിസൾട്ട് കിട്ടും എന്നുള്ളത് തീർച്ചയാണ്. അങ്ങനെ റിസൾട്ട് കിട്ടിയെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുതേ.

വീഡിയോ കാണാൻ...👇






Post a Comment

Previous Post Next Post