സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞെത്തി കൊലയാളി തിമിംഗലം; നടുക്കും വിഡിയോ




അതിവേഗത്തിൽ കടലിലൂടെ പായുന്ന സ്പീഡ് ബോട്ടിനൊപ്പം കൊലയാളി തിമിംഗലമെത്തിയാലോ? ഭീമൻ ശരീരമാണെങ്കിലും അനായാസമാണ് കൊലയാളി തിമിംഗലങ്ങളുടെ കുതിപ്പ്. ഉൾക്കടലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ബോട്ട് തിമിംഗലത്തിന്റെ കണ്ണിൽപ്പെട്ടത്.




ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഇടയ്ക്കുവച്ച് തിമിംഗലം ബോട്ടിന് തൊട്ടരികിൽവരെയെത്തുന്നത് വ്യക്തമായി കാണാം. ജീവൻ രക്ഷിക്കാനായി സ്പീഡ് ബോട്ടിൽ കുതിക്കുമ്പോൾ തിമിംഗലം രസിച്ച് കടലിലൂടെ മലക്കംമറിഞ്ഞു നീന്തുകയാണെന്നും കുറിപ്പിൽ പറയുന്നു. കൗതുകത്തിനാകാം ബോട്ടിനു പിന്നാലെ കൊലയാളി തിമിംഗലമെത്തിയതെന്നാണ് നിഗമനം.




ബോട്ടിൽ ഉണ്ടായിരുന്നെങ്കിൽ തിമിംഗലം ആക്രമിക്കുമോ എന്ന ഭയത്തിൽ മരണംവരെ സംഭവിക്കുമായിരുന്നു എന്നാണ് വിഡിയോ കണ്ടവരിൽ ഒരാൾ കുറിച്ചത്.
Video Link...👇




Post a Comment

Previous Post Next Post