മീനിന്റെയും വെളുത്തുള്ളിയുടെയും മണം കൈകളിൽ നിന്നും പോകാൻ ഇതു മാത്രം ചെയ്താൽ മതി..!





എത്രത്തോളം സോപ്പ് ഉപയോഗിച്ച് കഴുകിയാലും മീൻ നേരെയാക്കിയതിനു ശേഷം കൈകളിൽ അതിന്റെ മണം വരാറുണ്ട്. ചാള പോലുള്ള മീനുകൾ ഉപയോഗിക്കുമ്പോൾ ആണ് ഇത് പൊതുവെ ഉണ്ടാകുന്നത്.
ഇതുപോലെ തന്നെയാണ് വെളുത്തുള്ളി സവാള എന്നിങ്ങനെയുള്ളവ നേരാക്കി എടുക്കുമ്പോഴും കൈകളിൽ നിന്നും മണം വിട്ടുമാറാതെ നിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്.




വെളുത്തുള്ളി സവാള ഇതുപോലെ തന്നെ മീനിന്റെയും മണം കൈകളിൽ നിന്നും വിട്ടു മാറുവാൻ കുറച്ചു ട്രിക്ക് ഉപയോഗിച്ചു നോക്കാം. സോപ്പ് ഉപയോഗിച്ച് കൈകൾ കഴിയുകയാണ് എങ്കിലും ഇതിന്റെ മണം കൈകളിൽ നിന്നും പോകാറില്ല. ആദ്യം തന്നെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.



 
എല്ലാവരുടെയും വീടുകളിൽ ടൂത്ത്പേസ്റ്റ് ഉണ്ടായിരിക്കും. വെളുത്തുള്ളി ആയാലും മീൻ ആയാലും ഇതിന്റെ മണം കൈകളിൽ നിന്നും പോകുവാൻ ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നത് ഉപകാരപ്രദമാണ്. എത്ര ദുർഗന്ധം ആണ് ഉള്ളത് എങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈകൾ കഴുകുകയാണ് എങ്കിൽ കൈകളിൽ നിന്നും വിട്ടു മാറുന്നതാണ്.




ഇതെല്ലാ എങ്കിൽ നാരകത്തിന്റെ ഇല ഉപയോഗിച്ചും കൈകളിൽ നിന്നുള്ള മണം അകറ്റാം. നാരകത്തിന്റെ ഇല്ല കൈകളിൽ കൂട്ടി തിരുമ്പി കഴിഞ്ഞാൽ സവാള വെളുത്തുള്ളി മീൻ എന്നിങ്ങനെ ഉള്ളവയുടെ ദുർഗന്ധം കൈകളിൽ നിന്നും പോയി കിട്ടും. മിക്ക വീട്ടമ്മമാരും നേരിടുന്ന ഈ ഒരു പ്രശ്നം നിസ്സാരമായ കാര്യങ്ങൾ ചെയ്യുന്നത് വഴി മാറ്റിയെടുക്കാൻ സാധിക്കും.

Post a Comment

Previous Post Next Post