പ്രമേഹം തടയാൻ പേരയില ചായ ഇങ്ങനെ കുടിക്കൂ.. പേരയില ചായ നൽകുന്ന ആരോഗ്യഗുണങ്ങൾ ഇവയെല്ലാമാണ്.




നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് പേരയ്ക്കാ. ഫൈബറുകളുടെയും വിറ്റാമിൻ സി യുടെയും കലവറയാണ് പേരയ്ക്ക. പേരക്കയും അതിന്റെ ഇലകളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്.


 
വ്രണങ്ങൾ മാറുവാനും വയറിളക്കം എന്നിങ്ങനെ തുടങ്ങിയവയ്ക്ക് പേരയില കാലങ്ങളായി ഉപയോഗിക്കാറുണ്ട്. പഠനങ്ങൾ പ്രകാരം കാൻസർ പ്രതിരോധത്തിനും പേരയില ഉത്തമമാണ് എന്ന് പറയുന്നുണ്ട്. പ്രമേഹത്തെ തടയുന്നതിന് വേണ്ടിയും പ്രകൃതിവിരുദ്ധ മാർഗ്ഗമാണ് പേരയുടെ ഇല.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ഇത് സ്ഥിരമായി ശീലമാക്കുന്നത് വഴി സാധിക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും പേരയില ഇട്ട ചായ ദിവസം കുടിക്കുന്നത് വഴി സാധ്യമാണ്.



ഇതിനുവേണ്ടി പേരയുടെ തളിരില നോക്കി എടുത്ത് വൃത്തിയായി കഴുകുക.
ഇതിനു ശേഷം ഇത് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കാം. ഏകദേശം ഒരു മിനിറ്റിന് ശേഷം ചായ തിളപ്പിച്ച്‌ കുടിക്കാവുന്നതാണ്. ശരീരത്തിലുള്ള പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാൻ പേരയില ചായ കുടിക്കുന്നത് വഴി സാധിക്കും. ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുവാനും പേരയില ഉത്തമമാണ്.



ചില പഠനങ്ങൾ ഇത് കണ്ടെത്തിയിട്ടുണ്ട്. പേരയില ചായയിലുള്ള ആന്റി ഓക്സിഡന്റുകളാണ് പ്രധാനമായും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒന്നാണ് ഹൃദ്രോഗം. ഹൃദ്രോഗത്തെ തടയുവാനും ഏറ്റവും ഉത്തമമായ ഒന്നാണ് പേരയില ചായ.


Post a Comment

Previous Post Next Post