ജോലിയിൽ പ്രവേശിച്ച നാളിൽ മടക്കയാത്ര മരണ യാത്രയായി; അപകടത്തിൽ യുവാവ് മരിച്ചു




കൊയിലാണ്ടി: തിരുവങ്ങൂർ പാർഥസാരഥി ക്ഷേത്രത്തിനു സമീപം ബൈക്കി‍ൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ വടകര അഹല്യ കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അനിരുദ്ധ് (28) മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയി. ഗവ. മെഡിക്കൽ കോളജ് തൃപ്തി ഹോട്ടൽ ഉടമ മുക്കം മണാശ്ശേരി മഠത്തിൽ തൊടിക അശോകന്റെ മകനാണ് അനിരുദ്ധ്.



നേരത്തേ കോട്ടയം അഹല്യ ആശുപത്രിയിലായിരുന്ന അനിരുദ്ധ് തിങ്കളാഴ്ചയാണു വടകരയിൽ ചുമതല ഏറ്റത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെ മരിച്ചു. അമ്മ: ഷീബ. സഹോദരൻ: ആഷിത്ത്. ഇടിച്ച കാർ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി കൊയിലാണ്ടി പൊലീസ് പറഞ്ഞു.



ജോലിയിൽ പ്രവേശിച്ച നാളിൽ മടക്കയാത്ര മരണ യാത്രയായി
ജോലിയിൽ പ്രവേശിച്ച് വീട്ടിലേക്കുള്ള മടക്കയാത്ര മരണയാത്രയായി. കൊയിലാണ്ടി പാർഥസാരഥി ക്ഷേത്രത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മണാശ്ശേരി മഠത്തിൽ തൊടിക അനിരുദ്ധ(28)നാണ് ഈ ദുർവിധി. കഴിഞ്ഞ ചൊവ്വാഴ്ച വടകരയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയി ജോലിയിൽ പ്രവേശിച്ചതായിരുന്നു. 



ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. കോവിഡ് പ്രതിസന്ധിക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സജീവ പങ്കാളിത്തം വഹിച്ച മണാശ്ശേരി മഠത്തിൽ തൊടിക അശോകന്റെ (തൃപ്തി ഹോട്ടൽ, മെഡിക്കൽ കോളജ്) മകനാണ് അനിരുദ്ധ്. 

Post a Comment

Previous Post Next Post