തറയിലൂടെ ഇഴഞ്ഞുപോയപ്പോൾ പാമ്പ് ടാറിൽ അകപ്പെട്ടതാണെന്നാണ് നിഗമനം. ഉടൻതന്നെ സ്നേക്ക് ഹെല്പ്‌ലൈൻ അംഗങ്ങളെ വിവരമറിയിച്ചു. ഇവരെത്തിയാണ് പുരി ജില്ലയിലെ ദെലങ്കാ ഗ്രാമത്തിൽ നിന്നും ടാറിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്ത് മൃഗാശുപത്രിയിലെത്തിച്ചത്. ഇവരെത്തുമ്പോൾ തലമാത്രം വെളിയിലും ശരീരത്തിൽ ബാക്കി ഭാഗം മുഴുവൻ ടാറിലും പുതഞ്ഞ നിലയിലായിരുന്നു വിഷപ്പാമ്പ്.
ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജിലെ മൃഗരോഗവിദഗ്ധരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. സൺഫ്ലവർ ഓയിൽ ഉപയോഗിച്ചാണ് ടാറിനുള്ളിൽ കുടുങ്ങിയ പാമ്പിനെ ഇവർ രക്ഷിച്ചത്. വെറ്ററിനറി സർജനുനായ ഡോക്ടർ ഇന്ദ്രമണി നാഥും സംഘവും ചേർന്ന് 90 മിനിട്ടോളം എടുത്താണ് പാമ്പിന്റെ ശരീരത്തിലെ ടാർ നീക്കം ചെയ്തത്.
Post a Comment