മേനകാ ജംഗ്ഷനിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു




കൊച്ചി മേനകാ ജംഗ്ഷനിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. തൃപ്പൂണിത്തുറക്കാരൻ ലിയോൺ ക്രിസ്റ്റിയുടെ ബൈക്കാണ് പൂർണമായും കത്തിയത്. തൃപ്പൂണിത്തുറയിൽ നിന്ന് വന്ന് ബൈക്ക് പാർക്ക് ചെയ്യാൻ ഒരുങ്ങവേയാണ് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഓടി മാറുകയായിരുന്നു. ക്ലബ്‌ റോഡിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീ കെടുത്തി.

Post a Comment

Previous Post Next Post