കൂര്‍ത്ത നഖങ്ങള്‍; തടിച്ച കൈകാലുകള്‍; തീരത്തടിഞ്ഞത് അന്യഗ്രഹജീവി: യുവാവ്





ബീച്ചില്‍ നടക്കാനിറങ്ങിയതിനിടെ അന്യഗ്രഹ ജീവിയെ കണ്ടെത്തിയെന്ന അവകാശവാദവുമായി യുവാവ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അലക്സ് ടാന്‍ എന്നയാള്‍ അനുഭവം പങ്കുവച്ചത്. ജീവിയുടെ ദൃശ്യങ്ങളും വിഡിയോയില്‍ കാണുന്നു.




ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്താണ് ജീവിയെ ചത്ത നിലയില്‍ കണ്ടത്. ഇത് കണ്ട അമ്പരപ്പ് മാറാതെയാണ് അലക്സ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിഗൂ​ഢമായ ജീവിയാണ് ഇതെന്നാണ് അലക്സ് പറയുന്നത്. രാവിലെ ബീച്ചില്‍ നടക്കാനെത്തിയപ്പോഴാണ് ഈ കാഴ്ച. പേടിപ്പിക്കും വിധമുള്ള തലയോട്ടി, കൂര്‍ത്ത നഖങ്ങൾ, തടിച്ച കൈകാലുകളും നിഗൂഡത കൂട്ടുന്നു എന്ന് ഇയാള്‍ പറയുന്നു.




ഇതാകുമോ ആളുകള്‍ പറയുന്ന അന്യഗ്രഹജീവി എന്നും ചോദ്യം. ഏതായാലും സോഷ്യല്‍ ലോകത്ത് വൈറലാണ് യുവാവും യുവാവിന്‍റെ വാക്കുകളും.

VIDEO LINK...👇




Post a Comment

Previous Post Next Post