10,000 വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുത്തി പാമ്പ് ; പുന:സ്ഥാപിച്ചത് അരമണിക്കൂറിന് ശേഷം-Snake Causes Power Outage





ടോക്കിയോ : ജപ്പാനിൽ 10,000 വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുത്തി പാമ്പ്. അരമണിക്കൂറാണ് വൈദ്യുതി തടസം അനുഭവപ്പെട്ടത്. കൊരിയാമ നഗത്തിലാണ് സംഭവം.


കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാമ്പ് ആരുടെയും കണ്ണിൽപ്പെടാതെ ജപ്പാനിലെ വൈദ്യുതി സബ്‌സ്റ്റേഷനിൽ നുഴഞ്ഞ് കയറിയത്. തുടർന്ന് പാമ്പ് വൈദ്യുതി കമ്പിയിൽ തട്ടുകയും ചാരമാവുകയും ചെയ്തു. സമീപത്ത് നിന്ന് പുക ഉയർന്നതോടെയാണ് അലാറം പ്രവർത്തിക്കുകയായിരുന്നു. ശബ്ദം കേട്ട ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പാമ്പ് കയറിയ കാര്യം അറിയുന്നത്.


പിന്നാലെ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കുകയും , ഫയർ ഫോഴ്‌സിന്റെ ആറ് യൂണിറ്റ് സ്ഥലത്തെത്തുകയും ചെയ്തു.


ഏകദേശം അരമണിക്കൂറിന് ശേഷമാണ് നഗരത്തിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി പേർ സമൂഹമാദ്ധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു. പാമ്പ് ചത്തതിൽ ചിലർ ഖേദപ്രകടനവും നടത്തി.




Post a Comment

Previous Post Next Post