ചികിത്സക്ക്‌ പണം കണ്ടെത്താൻ റോഡരികിൽ മിഠായി വിറ്റ പത്തു വയസ്സ് കരി യുടെ ജീവിതം മാറിയത് ഇങ്ങനെ, !!! വയറൽ ആയ വീഡിയോ കാണാം.






കാണുമ്പോൾ ഒരുപാട് സന്തോഷം തരുകയും, മനസ്സ് നിറക്കുകയും ചെയ്യുന്ന നിരവധി വീഡിയോസ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്. നമ്മൾ ചെയ്യുന്ന ഒരു ചെറിയ പ്രവർത്തി മറ്റൊരാൾക്ക് വലിയ ഉപകാരമാണ് ഉണ്ടാകുന്നതെങ്കിൽ ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിൽ ചെയ്തിട്ടുള്ള ഏറ്റവും നല്ലൊരു കാര്യം തന്നെയായിരിക്കും അത്.


ഇത്തരത്തിൽ ഏറെ സന്തോഷം തരുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്ത ഇൻസ്റ്റഗ്രാം കണ്ടെന്റ് ക്രിയേറ്ററായ ചാർളി റോക്കറ്റ് ലൈല എന്ന പത്തുവയസ്സുകാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയത്.


തന്റെ കാലിന്റെ ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിനായി റോഡരികിൽ മിഠായി വിൽക്കുന്ന ലൈലയെ വളരെ യാദൃശ്ചികമായാണ് ചാർളി കാണുന്നത്. സിപിആർഎസ്  രോഗബാധിതയായ ലൈല തന്റെ കാലിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള ഫണ്ട് റൈസിംഗിന്റെ ഭാഗമായാണ് ഇത്തരത്തിൽ മിഠായികൾ വിൽക്കുന്നതെന്ന് ചർളിയോട് പറഞ്ഞു. ഇത് കേട്ട ചാർളി തനിക്ക് വേണ്ടി കുറച്ച് മിഠായികൾ ഉണ്ടാക്കി തരുമോ എന്ന് ലൈലയോട് ചോദിച്ചു.


ഇത് കേട്ട് വളരെ സന്തോഷത്തോടെ തന്നെ ലൈല തന്റെ സമ്മതം അറിയിക്കുകയും, ഉടൻ തന്നെ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് പോയി പോയി മിഠായികൾ ഉണ്ടാകുന്നതിന് ആവശ്യമായുള്ള സാധനങ്ങളും വാങ്ങി പന്നിയുടെ രൂപത്തിലുള്ള ഉള്ള ആകൃതിയിലുള്ള മിഠായികൾ ഉണ്ടാക്കി ചാർളിക്ക് നൽകുകയും ചെയ്തു.


എന്നാൽ ചാർലി ഇതിനു പകരം ലൈലക്ക് നൽകിയത് വലിയൊരു സർപ്രൈസ് തന്നെയായിരുന്നു. 24 മണിക്കൂർ നേരത്തേക്ക് ലൈലയുടെ പേരിൽ പ്രവർത്തിക്കുന്ന ഒരു ബേക്കറി അവൾക്ക് വേണ്ടി ഒരുക്കികൊണ്ടാണ് ചാർലി ലൈലയെ അമ്പരപ്പിച്ചത്. ഈ ബേക്കറിയിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ലൈലയുടെ ചികിത്സക്ക് വേണ്ടി ഉപയോഗിക്കാമെന്നും ചാർലി ലൈലക്ക് വാക്ക് നൽകി.


ഈ സർപ്രൈസ് സംഭവങ്ങൾ എല്ലാം തന്നെ റീൽസ് വീഡിയോ രൂപത്തിലാണ് ചാർളി തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പോസ്റ്റ് ചെയ്തത്. ലൈലയുടെ ചികിത്സ സഹായത്തിന് വേണ്ടിയുള്ള ബേക്കറിക്ക് വൻ സ്വീകാര്യതയാണ് ആണ് ആളുകളിൽ നിന്നും ലഭിച്ചത്. അതുപോലെ തന്നെ ചാർളിയുടെ ഈ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട്  നിരവധി ആളുകൾ ഇദ്ദേഹത്തിന്റെ പ്രൊഫൈലിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം ⇩⇩




Post a Comment

Previous Post Next Post