അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ; വീട്ടമ്മമാർ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ .. ഇങ്ങനെ ചെയ്താൽ വീട്ടിലെ പകുതി ജോലിയും തീരും





ഭക്ഷണ പഥാര്‍ത്ഥങ്ങളുടെ വേസ്റ്റ് ഒരിക്കലും സിങ്കില്‍ വീഴാതെ ശ്രദ്ധിക്കുക കാരണം അതിലൂടെ അടുക്കളയില്‍ ദൂര്‍ഗന്ധം ഉണ്ടാവും. പച്ചക്കറികള്‍ അരിയുമ്പോള്‍ അതിന്‍റെ വേസ്റ്റ് ഇടാനായി ഒരു പാത്രം എടുത്തു വയ്ക്കുക. വേസ്റ്റുകള്‍ അതില്‍ മാത്രമായി ഇടുകയാണെങ്കില്‍ നമുക്ക് എളുപ്പം എടുത്തു കളയാവുന്നതാണ്.


അടുക്കളയില്‍ ആദ്യം വൃത്തിയാക്കേണ്ടത് സ്റ്റൗ ആണ്. ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുക്കുക ഇതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേര്‍ത്തിളക്കുക ഇതിലെക്ക് ബര്‍ണര്‍ മുക്കി വയ്ക്കുക കുറച്ച് സമയത്തിനുശേഷം ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്. ഒരു നനഞ്ഞ തുണി ഉപയോഗിച്ച് സ്റ്റൗവിന്‍റെ ടോപ്പും വൃത്തിയാക്കി എടുക്കാവുന്നതാണ്. പിന്നീട് തറ വൃത്തിയാക്കാം. അത്യാവശ്യസാധനങ്ങള്‍ ഒരിടത്ത് തന്നെ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.


പ്ലാസ്റ്റിക്ക് കവറുകള്‍ ഒരു വലിയ കവറിലാക്കി സൂക്ഷിച്ചു വയ്ക്കേണതാണ്. പ്ലാസ്റ്റിക്ക് ഒരിക്കലും കത്തിച്ചുകളയരുത്. കഴുകി വയ്ക്കുന്ന പാത്രങ്ങള്‍ വെള്ളം മുഴുവന്‍ വാര്‍ന്നുപോയതിനുശേഷം വൃത്തിയുള്ള ഉണങ്ങിയ ടൗവ്വലുപയോഗിച്ച് തുടച്ചശേഷം ഷെല്‍ഫില്‍ അടുക്കി വയ്ക്കാവുന്നതാണ്. സിങ്ക് ക്ലീന്‍ ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ടകാര്യമാണ് ഇത് വൃത്തിയാക്കാന്‍ വിനാഗിരിയും ബേക്കിംഗ്സോഡയും ചേര്‍ത്ത സൊലൂഷന്‍ തന്നെ ഉപയോഗിക്കാം.


കറികള്‍ക്ക് ഉപയോഗിക്കുന്ന പൊടികള്‍ ചെറിയ ടിന്നുകളിലാക്കി സൂക്ഷിക്കുന്നത് അവയുടെ ഉപയോഗങ്ങള്‍ എളുപ്പമാക്കുന്നതിനും പൊടികള്‍ പെട്ടെന്ന് ചീത്തയായി പോകാതിരിക്കുവാനും അടുക്കള ഭംഗിയായി സൂക്ഷിക്കുവാനും സഹായിക്കുന്നു.


അടുക്കളയില്‍ മറ്റെരു പ്രധാനപ്പെട്ട ഉപകരണമാണ് മിക്സി. ഇത് എല്ലാദിവസവും ഉപയോഗശേഷം വൃത്തിയാക്കേണ്ടതാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പുറം തുടച്ചശേഷം ചെറിയ ഹോളുകളില്‍ അടിഞ്ഞിരിക്കുന്ന പൊടിയും അവശിഷ്ടങ്ങളും ഇയര്‍ബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം ഇതില്‍ മൂര്‍ച്ഛയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.എല്ലാ ദിവസവും ഉറങ്ങുന്നതിനുമുന്‍പുതന്നെ അടുക്കളിലെ സാധനങ്ങള്‍ യഥാസ്ഥാനത്തുതന്നെയുണ്ടെന്ന് ഉറപ്പുവരുത്തുക.

Post a Comment

Previous Post Next Post