

..
ജമ്മുകാശ്മീരില്‍ പിടികൂടിയ ലഷ്കറെ തയിബ തീവ്രവാദി ബിജെപി ഐ ടി സെൽ പ്രവർത്തകൻ എന്ന്റിപ്പോർട്ട്. എൻ ഡി ടി വിയാണ് ഈ വാർത്ത പുറത്തു വിട്ടത്. ജമ്മുവിലെ മൈനോറിറ്റി സെല്ലിന്റെ സോഷ്യൽ മീഡിയയുടെ ചാർജുകാരൻ ആണ് പിടിയിലായ താരിഖ് ഹുസൈൻ ഷാ. ഇവരിൽ നിന്നും രണ്ടു എ കെ 47 തോക്കുകളും നിരവധി ഗ്രനൈഡുകളും കണ്ടെടുത്തിരുന്നു.
..
സംസ്ഥാനത്തെ റിയാസി പ്രദേശത്തെ ഗ്രാമീണര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച താലിബ് ഹുസൈന്‍ ഷാ ബിജെപി ജമ്മു ന്യൂനപക്ഷ മോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ്.
അതേസമയം, ഈ വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. വ്യക്തിയുടെ ശരിയായ വിവരങ്ങള്‍ പരിശോധിക്കാതെ ഓൺലൈൻ വഴി മെമ്പർഷിപ്പ് എടുത്തവരാണ് ഇവർ എന്നാണ് ബിജെപി പറയുന്നത്. മെയ് 9 നാണു ഇവരെ ബിജെപിയുടെ ജമ്മു മേഖലാ സോഷ്യൽ മീഡിയ ചുമതലക്കാരൻ ആയി നിയമിച്ചത്. കൂടാതെ ഇവർ ബിജെപിയുടെ നേതാക്കളുമായി നിൽക്കുന്ന നിരവധി ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ജമ്മു കശ്മീരിൽ സായുധരായ ലഷ്കറെ തയിബ ഭീകരരെ ഗ്രാമീണർ പിടികൂടി പൊലീസിന് കൈമാറിയത്. ഭീകരരെ പിടികൂടിയ ഗ്രാമീണർക്ക് ഡിജിപി 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Post a Comment