നമ്മുടെ ആധാറിൽ നമ്മളറിയാതെ ആരെങ്കിലും കണക്ഷൻ എടുത്തിട്ടുണ്ടോ എന്ന് ഉടനടി പരിശോധിക്കാം


മൊബൈൽ ഫോണും, മൊബൈൽ കണക്ഷനും ഇന്ന് ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തു തന്നെയാണ്. എന്നാൽ നിരവധി കുറ്റകൃത്യങ്ങളും ഈ മേഖലയിൽ നടക്കുന്നുവെന്നത് ദുഃഖകരമായ ഒരു വാസ്തവം തന്നെയാണ്. ഈ വിഷയത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള അജ്ഞതയാണ് ഇത്തരം മുതലെടുപ്പുകൾക്കും കുറ്റകൃത്യങ്ങളുടെ വർധനയ്ക്കും കാരണമാകുന്നത് ഉദാഹരണത്തിന് ഒരാളുടെ പേരിൽ എത്ര സിം എടുക്കാൻ സാധിക്കും? അല്ലെങ്കിൽ സ്വന്തം പേരിൽ എത്ര സിം കണക്ഷൻ എടുക്കപ്പെട്ടു? എന്നതിനെക്കുറിച്ചുള്ള വിവരം ആരാഞ്ഞാൽ 90 ശതമാനം ആളുകൾക്കും അറിയില്ല എന്നായിരിക്കും ഉത്തരം നൽകുക.


എന്നാൽ ഇത്തരം വിവരങ്ങൾ അറിയാനുള്ള സംവിധാനം സർക്കാർ തലത്തിൽ നിന്നു തന്നെ നമുക്ക് ഒരുക്കപ്പെട്ടിട്ടുണ്ട് എന്നത് ഓരോ മൊബൈൽ ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. ഇത്തരത്തിൽ നമ്മുടെ പേരിൽ എത്ര സിം ഉണ്ട് എന്നും എത്ര സിം കണക്ഷൻ നമ്മുടെ പേരിൽ എടുത്തിട്ടുണ്ടെന്നും ഒരാൾക്ക് പരമാവധി എത്ര കണക്ഷൻ എടുക്കാം എന്നും തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി തുടർന്ന് വായിക്കുക


മുൻകാലങ്ങളിൽ ഒരു മൊബൈൽ കണക്ഷൻ കണക്ഷൻ ആവശ്യമെങ്കിൽ സർവീസ് പ്രൊവൈഡറിനെ സന്ദർശിച്ചു അപേക്ഷ നൽകി പാസ്പോർട്ട് സൈസ് ഫോട്ടോയും, ഒരു ഐഡൻറിറ്റി പ്രൂഫ് അടക്കം നൽകി മാത്രമാണ് സിം എടുക്കാൻ സാധിച്ചിരിക്കുന്നത്. സിം എടുത്തു കഴിഞ്ഞാലും ടെലികോം ഓഫീസിൽ വിവരങ്ങളും അപേക്ഷയും എത്തുന്നതുവരെ ആക്റ്റീവ് ആകുന്നതിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാൽ ആധാർ വന്നതിനുശേഷം ഈ രീതിക്ക് മാറ്റം വരുകയും വളരെ വേഗം തന്നെ കണക്ഷൻ ആക്റ്റീവ് ആകുന്ന സാഹചര്യവും നിലവിലുണ്ട്.


ആധാർ നമ്പർ നൽകി സിം കണക്ഷൻ എടുക്കുന്നത് മൂലം ഒരു ആധാർ കാർഡ് അല്ലെങ്കിൽ ആധാർ നമ്പറിനു കീഴിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്നത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഒരാൾക്ക് പേഴ്സണൽ ഉപയോഗത്തിനായി 9 സിം കണക്ഷനുകൾ വരെ എടുക്കാം എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഒമ്പതിൽ കൂടുതൽ സിം കാർഡ് ഉള്ളവർക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടീസ് അയക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ സിം അഥവാ ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ ബന്ധപ്പെടുത്തുന്ന തരത്തിലുള്ള കണക്ഷനുകൾ അടക്കം 18 എണ്ണം എടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും സാധാരണ രീതിയിലുള്ള സിം കണക്ഷനുകൾ 9 എണ്ണം മാത്രമാണ് അനുവദനീയമായത്.


നമ്മുടെ ആധാർ നമ്പറിനു ഇനി കീഴിൽ എത്ര സിം എടുക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നതിനായി ഒരുക്കിയിട്ടുള്ള ടെലികോം മന്ത്രാലയത്തിന് സംവിധാനത്തെ കുറിച്ചും അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ

വീഡിയോ പൂർണമായും കാണുക ↓↓↓





 

Post a Comment

Previous Post Next Post