വധു വിവാഹ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ bride choosing dress




വിവാഹത്തെക്കുറിച്ചും (Wedding) വിവാഹ വസ്ത്രത്തെക്കുറിച്ചും (Wedding Outfit) പല പെൺകുട്ടികൾക്കും ചില സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ ഉണ്ടാകും. ആ ദിവസം ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറയണമെന്നും എല്ലാറ്റിലുമുപരി, തനിക്ക് ഇണങ്ങുന്നതായിരിക്കണം വിവാഹ വസ്ത്രം എന്നൊക്കെയാണ് പല പെൺകുട്ടികളും ചിന്തിക്കുക.



എന്നാൽ വിവാഹ ദിവസം എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഓരോ വധുവും ആ ദിവസം അവളെ ഏറ്റവും മികച്ച രീതിയിൽ കാണണമെന്നാണ് ആഗ്രഹിക്കുക. വിവാഹ വസ്ത്രം തീരുമാനിക്കുമ്പോൾ കണത്തിലെടുക്കേണ്ട ചില ഘടകങ്ങളുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.


1. ബഡ്ജറ്റ് (BUDGET)


വിവാഹ വസ്ത്രത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ അതിനായി ഒരു ബജറ്റ് തയ്യാറാക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള ആസൂത്രണം അധികം പണം ചെലവഴിക്കുന്നത് ഒഴിവാക്കാനും, എന്നാൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രം തിരഞ്ഞെടുക്കാനും കഴിയും.‌ വിവാഹ

വസ്ത്രം സംബന്ധിച്ച ഡിസൈനുകളും ഡിസൈനർമാരെയും തിരയുന്നതിനു മുൻപ് നിങ്ങളുടെ കുടുംബവുമായി ബജറ്റ് ചർച്ച ചെയ്യുക.


2. വസ്ത്രങ്ങളെക്കുറിച്ചും ട്രെൻഡുകളെക്കുറിച്ചും പഠിക്കുക (RESEARCH)


വിപണിയിൽ എന്തെല്ലാം തരം വസ്ത്രങ്ങൾ ലഭ്യമാണെന്നും പുതിയ ട്രൻഡ് എന്താണെന്നുമൊക്കെ അറിഞ്ഞു വെക്കുക. കാലത്തിനനുസരിച്ച് ട്രെൻഡ് ലിസ്റ്റിലുള്ള നിറങ്ങളും ഡിസൈനുമൊക്കെ മാറിക്കൊണ്ടിരിക്കും. ഇത്തരം വിവരങ്ങൾ ഉൾക്കൊള്ളുന്ന മാസികകൾ വായിക്കുന്നതും പരിശോധിക്കുന്നതും ഡിസൈനർമാരെ ഫോളോ ചെയ്യുന്നതുമൊക്കെ നല്ലതാണ്.


3. നിങ്ങൾക്ക് താത്പര്യമുള്ള ഡിസൈനർമാരുടെ ലിസ്റ്റ് തയ്യാറാക്കുക (LIST THE DESIGNERS YOU WANT TO PURCHASE FROM)


നിരവധി വിവാഹ ഡിസൈനർമാർ ഇന്ന് നമുക്കു ചുറ്റുമുണ്ട്. അവരുടെ ഡിസൈനുകളും അവർ ഉപയോ​ഗിക്കുന്ന തുണിത്തരങ്ങളുമെല്ലാം വ്യത്യസ്തമാണ്. നിങ്ങളുടെ വിവാഹദിനത്തിൽ നിങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന സ്റ്റൈൽ, നിറങ്ങൾ, മെറ്റീരിയലുകൾ എന്നിവയെക്കുറിച്ച് പഠിച്ചതിനു ശേഷം നിങ്ങൾക്ക് താത്പര്യമുള്ള ഡിസൈനർമാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഇങ്ങനെ ചെയ്യുന്നത് ഷോപ്പിംഗ് എളുപ്പമാക്കും.


4. വിവാഹ വസ്ത്രം നേരത്തെ തന്നെ തിരഞ്ഞെടുക്കുക (SELECT YOUR OUTFIT IN ADVANCE)


വിവാഹ വസ്ത്രം നേരത്തെ തന്നെ തിരഞ്ഞെടുക്കണം എന്നു പറയുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും. ഇക്കാലത്ത് ചില വിവാഹങ്ങൾ ഒരു തീം അടിസ്ഥാനമാക്കി ഉള്ളതാകും. സ്വന്തം വിവാഹത്തിന് ഒരു തീം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, അതിന് അനുയോജ്യമായ വസ്ത്രങ്ങളും വാങ്ങേണ്ടതുണ്ട്. നിങ്ങളുടെ വസ്ത്രങ്ങൾ ഒരുപാട് നേരത്തേ വാങ്ങണം എന്ന് ഇതിനർഥമില്ല. കാരണം വിവാഹ സമയത്ത് ചിലപ്പോൾ പുതിയൊരു ട്രൻഡ് വന്നേക്കാം. നിങ്ങൾ തിരഞ്ഞെടുത്ത സ്റ്റൈൽ കാലഹരണപ്പെടുകയും ചെയ്തേക്കാം. വിഷ്‌ലിസ്റ്റിൽ നാലോ അഞ്ചോ വസ്ത്രങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഏറ്റവും മികച്ചതെന്ന് നിങ്ങൾക്കു തോന്നുന്നത് വിവാഹദിനത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപ് വാങ്ങുക.


Post a Comment

Previous Post Next Post