ജാഗ്രത ! കുട്ടികൾക്കും, വീട്ടമ്മമാർക്കും, സ്ത്രീകൾക്കും ഒരു പ്രധാനപ്പെട്ട മുന്നറിയിപ്പ് ! പരമാവധി എല്ലാവരും ഈ വിവരങ്ങൾ അറിയുക.. മറ്റുള്ളവരിലേക്ക് എത്തിക്കുക !! child kidnapping and crimes



ഇപ്പോൾ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കും വീട്ടമ്മമാർക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ വർദ്ധിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങൾ നിങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കണം. ഒരു മുൻകരുതൽ എന്നോണം ഈ കാര്യങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുക.


ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ ആ വീട്ടിലെ ഒരാളെങ്കിലും കുട്ടിയുടെ പൂർണ്ണ ശ്രെദ്ധയിലായിരിക്കണം കുട്ടി ഏത് സമയത്തും, അത് കുട്ടി എവിടെ ആണെങ്കിലും. നമ്മുടെ നാട് ഇന്ന് പണ്ടത്തെ പോലെയല്ല. ഇവിടുത്തെ ആളുകളുടെ സ്വഭാവവും നമ്മുടെ നാട്ടിൽ വന്നു പോകുന്ന ആളുകളും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് അന്യ സംസ്ഥാന തൊഴിലാളികളും, സഞ്ചാരികളും പണ്ട് ഇവിടെ വന്ന് പോകുന്നതിനേക്കാൾ എത്രെയോ അധികമാണ്.


അതിനാൽ നമ്മുടെ കുഞ്ഞു മക്കളെയും സഹോദരിമാരെയും, അമ്മമാരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. ഏതു നേരവും ജാഗ്രതയോടെ ഇരിക്കണം. ഇത്തരം ആളുകൾ നമ്മുടെ അടുത്തുവരുന്നത് നമ്മൾപോലും തീരെ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. ഈയിടെയായി നാം കേട്ടു വരുന്നത് ചെറിയ പെൺകുട്ടികളെയും ആൺകുട്ടികളെയും ശാരീ- *രികമായി പീഡി*- പ്പിക്കുന്ന ആളുകളെകുറിച്ചാണ്.


അത് പലപ്പോഴും കുട്ടിയുടെ അടുത്ത ബന്ധുക്കൾ, പ്രായമായവർ, എന്നിവരിലേക്ക് ചെന്നെത്തുന്നതും കണ്ടുവരുന്നു. എന്തുകൊണ്ടാണത് ?? ചിന്തിച്ചിട്ടുണ്ടോ ? പണ്ട് കാലത്തൊന്നും ഇങ്ങനെയുള്ള സംഭവങ്ങൾ ഇത്ര അതികം നമ്മൾ കേട്ടിട്ടുണ്ടാവില്ല. ഇതിന് ഏറിയ പങ്കും വഹിക്കുന്നത് ഇത്തരം ആളുകൾക്ക് കൈത്തുമ്പിൽ ലഭിക്കുന്ന ഇന്റർനെറ്റിലൂടെയുള്ള അ’ശ്ളീ* -ല വിഡിയോയും മറ്റുമാണ്. നമ്മുടെ സമൂഹത്തിൽ മധ്യവയസ്കർക്ക് ഇത്തരം വിഡിയോകളും മറ്റും ഈ കാലത്താണ് പണ്ടുള്ളതിനേക്കാളും അധികമായി ലഭിച്ചു വരുന്നത്.


അവർ ഇത്തരം വിഡിയോകൾ ആദ്യമായി കാണുന്നതും ചിലപ്പോൾ ഇപ്പോൾ ആയിരിക്കും. ഈ ആളുകൾ ഇവയുടെ അതിപ്രസരം കൊണ്ട് ഇത് പരീക്ഷിക്കുന്നത് നമ്മുടെ കുട്ടികളിലും ആയിരിക്കും. കാരണം ആരും അറിയാതെ ഇതൊക്കെ ചെയ്തുകൂട്ടാമെന്ന മിഥ്യാ ധാരണ വച്ചായിരിക്കും ഇക്കൂട്ടർ ഇങ്ങനെ ചെയ്യുന്നത്. അതിൽ ഭൂരിഭാഗം കുട്ടികളും തൻ നേരിട്ട ദുരനുഭവങ്ങൽ പുറത്തു പറയാൻ കൂട്ടാക്കാറില്ല. അത് ഭീഷണി മൂലമോ, അടുത്ത ബന്ധുക്കൾ ആയതിനാലോ മൂലമാകാം.


അതിനാൽ എല്ലാ മാതാപിതാക്കളും നമ്മുടെ കുട്ടികളെ മറ്റുള്ളവരുടെ സംരക്ഷണത്തിൽ ഏൽപ്പിക്കരുത്. പെൺകുട്ടികൾ അവർ ഏത് സാഹചര്യങ്ങളിലും ചൂഷണം ചെയ്യപ്പെട്ടേക്കാം.. ആരെയും ഭയപ്പെടുത്തുകയല്ല. ഏവരും ജാഗ്രത പാലിക്കുവാൻ വേണ്ടിയാണ് ഈ ഓരോ വാക്കും ഇവിടെ എഴുതുന്നത്.


പുലർച്ചെ രണ്ടിനും നാലിനുമിടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി ഈ സംഘടിത കൊള്ളക്കാരുടെ അടുത്ത ഇരകളാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നമുക്ക് ഗുണം ചെയ്‌തേക്കാം. അടുക്കളയുടെ വാതിൽ തകർത്ത് വീടുകളിലും മോഷണം നടന്നിട്ടുണ്ട്, അതിനാൽ എല്ലാ വാതിലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ച് തന്നെ അടച്ച് പൂട്ടുക, കൂടുതൽ സുരക്ഷയ്ക്കായി വാതിലിന്റെ പിൻഭാഗത്ത് ഇരുമ്പ് പട്ടകൾ പിടിപ്പിക്കുക. രാത്രിയിൽ ജനാലകൾ അടയ്ക്കുക. അപരിചിതർ ബെൽ അടിച്ചാൽ വാതിൽ തുറന്ന് ജനലിലൂടെ നോക്കരുത്.


രാത്രിയിൽ വീടിന് പുറത്തോ അടുക്കളയിലോ മറ്റ് രണ്ട് സ്ഥലങ്ങളിലോ ലൈറ്റുകൾ അണയ്ക്കരുത്, അപരിചിതരായ സന്ദർശകർ, പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നവർ, പുതപ്പ് പോലുള്ള സാധനങ്ങൾ വിൽക്കുന്നവർ, ഭിക്ഷാടകർ, ബൈക്കുകളിൽ പ്രാദേശിക റോഡുകളിൽ സംശയാസ്പദമായി സഞ്ചരിക്കുന്നവർ എന്നിവരെ വളരെ സൂക്ഷിക്കുക. കൂടാതെ സമീപത്ത് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളിൽ നിന്ന് അകലം പാലിക്കുക.




കള്ളന്മാർക്ക് ഉപകരിക്കുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ, ചുറ്റികകൾ, മഴു, ഏണി തുടങ്ങിയവ വീട്ടിൽ എത്താത്ത വിധത്തിൽ സൂക്ഷിക്കുക. രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്തിറങ്ങാൻ ശ്രെമിക്കരുത്. രാത്രിയിൽ കൊച്ചുകുട്ടികൾ മുറ്റത്ത് കരയുന്നത് കേട്ടാൽ ഉടൻ അയൽവാസികളെ അറിയിക്കുക, വാതിൽ തുറക്കരുത്. കഴിയുമെങ്കിൽ നിങ്ങളുടെ അടുത്തുള്ള വീട്ടുകാരുമായുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. രാത്രിയിൽ പുറത്തുനിന്നുള്ള ശബ്ദങ്ങൾ പോലുള്ള കാര്യങ്ങൾ കാണുകയാണെങ്കിൽ അത് ഗ്രൂപ്പിൽ ഇടുക. കൂട്ടായ്മ ഉള്ള വീടുകളുടെ ഭാഗത്ത് കള്ളന്മാർ പൊതുവെ വരാറില്ല.


അധികം ആഭരണങ്ങൾ ധരിക്കരുത്, നമ്മുടെ കുഞ്ഞുങ്ങൾക്ക് ആഭരണങ്ങൾ ധരിപ്പിച്ചു പുറത്തേക്ക് കളിക്കാനൊന്നും വിടരുത്, കവർച്ച നടന്നാൽ ഉടൻ തന്നെ മറ്റുള്ളവരെ അറിയിക്കുക. അതേ സമയം തന്നെ. കവർച്ച നടന്ന മുറിയിലും വാതിലിലും പോലീസ് എത്തുന്നതിന് മുമ്പ് അവർ ഉപയോഗിച്ച സാധനങ്ങളിലും തൊടരുത്. ഇത് തെളിവ് നഷ്‌ടത്തിന് ഇടയാക്കും, കഴിയുമെങ്കിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് നൈറ്റ് റിക്കോർഡിംഗ് മോഡിൽ വയ്ക്കുക, കവർച്ചശ്രമമുണ്ടായാൽ ആയുധവും വെളിച്ചവുമില്ലാതെ ഒറ്റയ്ക്ക് പുറത്തിറങ്ങരുത്. രാത്രിയിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, അയൽപക്കത്തെ വീടുകളിലെ ഫോൺ നമ്പറുകൾ ശേഖരിച്ച് അവ എളുപ്പത്തിൽ കാണാവുന്ന സ്ഥലത്ത് വയ്ക്കുക, പോലീസ് സ്റ്റേഷൻ നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.


ഈ കാര്യങ്ങൾ നിങ്ങൾക്ക് നിസ്സാരമെന്ന് തോന്നുമെങ്കിലും നിങ്ങൾ ഇരകളാകുകയാണെങ്കിൽ അത് ഗൗരവമായി മാറും. ഈ വിവരം മറ്റുള്ളവരുമായി വേഗത്തിൽ പങ്കിടുക. ഏതെങ്കിലും പുതിയ അപരിചിതരോ വിദേശികളോ നിങ്ങളുടെ നാട്ടിലോ മറ്റോ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിൽ, അവരെ കുറിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക. പകൽ സമയത്ത് പുറത്തിറങ്ങാതെ സ്വന്തം മുറിയിൽ ഇരുന്നു ആഡംബര ജീവിതം നയിക്കുന്നവരെ നിരീക്ഷിക്കുക. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈ കാര്യങ്ങൾ വീട്ടിലുള്ള എല്ലാവർക്കും പറഞ്ഞു കൊടുക്കുക. ഒരു വീട്ടിലെ എല്ലാവരും ഇത് അറിഞ്ഞിരിക്കണം.


Post a Comment

Previous Post Next Post