വളരെ ഞെട്ടിക്കുന്ന ഒരു വർത്തയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച് കഴിഞ്ഞ എണ്ണ പായ്ക്കറ്റുകളിലാക്കി എത്തുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. അതിനാൽ ഏവരും ഭക്ഷ്യ എണ്ണ വാങ്ങുമ്പോൾ നല്ല കമ്പനിയുടെ എണ്ണ തന്നെ വാങ്ങുക. വില കുറവ് കാണുമ്പോൾ അതിലേക്കു പോകാതെ ശ്രെദ്ധിക്കുക.
എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിന്റെ അപകടം തിരിച്ചറിയുക:
ഇറച്ചിയോ, പലഹാരമോ പൊരിക്കുമ്പോൾ ബാക്കി വരുന്ന എണ്ണ പലരും ഉപേക്ഷിക്കാറില്ല. ഇത് വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടർമാരുടെ ഉപദേശം. ഈ ശീലം അണുബാധ മുതൽ വലിയ രോഗങ്ങൾക്ക് കാരണമാകും. ചെറിയ കാര്യമല്ലിത്.
പഴകിയ എണ്ണയിൽ നിന്നുണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിനെ എളുപ്പത്തിൽ അസ്വസ്ഥമാക്കുകയും ദഹനക്കേടുണ്ടാക്കുകയും ആമാശയത്തിൽ കൂടുതൽ ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. മോശം കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടാനും ഹൃദയധമനികളിൽ തടസ്സം സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇതുകൂടാതെ, ഇത് തലച്ചോറിലെ കോശങ്ങളെയും മോശമായി ബാധിക്കും.
പാർക്കിൻസൺസ്, അൽഷിമേഴ്‌സ് എന്നീ രോഗങ്ങളിലേക്കും ഈ ശീലം നമ്മെ നയിക്കും. എന്നാൽ, സാധാരണ കുടുംബങ്ങൾക്ക് ഇത്തരത്തിൽ ലീറ്റർ കണക്കിന് എണ്ണ ലാഭിക്കാനാവില്ല. കർശനമായി പാലിക്കേണ്ട ചില കാര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ശ്രദ്ധയോടെ ഉപയോഗിക്കുക. കഴിയുമെങ്കിൽ, രണ്ടുതവണയിൽ കൂടുതൽ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഇത് അധിക അപകടസാധ്യതകൾ സൃഷ്ടിച്ചേക്കാം. കുറേ നേരം അടുപ്പത്തു വെച്ചു പാചകം ചെയ്ത എണ്ണ ഒഴിവാക്കാൻ ശ്രമിക്കുക. ഇത് വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. ഒരു പ്രാവശ്യം പൊരിക്കാനും മറ്റും എടുത്ത എണ്ണ എടുത്തുവയ്ക്കുമ്പോള്‍ അത് ചൂട് നല്ലവണ്ണം പോയിക്കഴിഞ്ഞു, അരിച്ചെടുത്തശേഷം ചില്ല് പാത്രത്തിലോ മറ്റോ നന്നായി അടച്ചു സൂക്ഷിക്കുക.
എണ്ണയിൽ അവശേഷിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒഴിവാക്കാനാണിത്. വീണ്ടും ഉപയോഗിക്കുമ്പോൾ എണ്ണയുടെ കനവും നിറവും പരിശോധിക്കുക. നല്ല കടും നിറമുള്ള എണ്ണയാണെങ്കിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ നല്ല കട്ടിയുണ്ടെങ്കിൽ അത് ഒഴിവാക്കണം.
എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അമിതമായി പുക വന്നാൽ അത് അപകടകരമാണെന്ന് മനസ്സിലാക്കുക. HNE എന്ന വിഷ പദാർത്ഥം ഇതിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post a Comment