GOLD SELLING TIPS സ്വർണ്ണം വിൽക്കാൻ പോകുന്നവർ ഈ നഷ്ടം വരുന്നത് കൂടി അറിഞ്ഞിരിക്കണം. കാരണം ഇതാണ്..




സ്വർണ്ണത്തിൻറെ വില ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരികയാണ്. അതിനാൽ ചിലർ സ്വർണ്ണത്തിൻറെ വില കൂടിയ ഈ സമയത്ത് വിറ്റ് പണമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. പുതിയ കോവിഡ് സാഹചര്യത്തിൽ വരുമാനമാർഗ്ഗം നിലച്ചവരാണ് ഏറ്റവും കൂടുതലായി സ്വർണം വിറ്റ് പണമായി സ്വരൂപിക്കുന്നത്. എന്നാൽ ഒരു വസ്തുത എന്തെന്നാൽ, ഇപ്പോൾ സ്വർണം വിൽക്കുന്നത് നിങ്ങൾക്ക് തന്നെ വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. കാരണം എന്താണെന്നോ ? ഇപ്പോൾ സ്വർണം വിറ്റാൽ കിട്ടുന്ന തുകയിൽ നിന്ന് ഇൻകം ടാക്സ് അടയ്ക്കണം എന്നതാണ് കാരണം.


ഈ ആദായനികുതി ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് മാറ്റം വരും. ഉയർന്ന വരുമാനമുള്ള ആളുകളാണ് നിങ്ങളെങ്കിൽ 30 ശതമാനം വരെ ടാക്സ് അടക്കേണ്ടി വരും. സ്വർണ്ണം വിറ്റ് കിട്ടുന്ന തുകയുടെ അധിക ലാഭത്തിൽ നിന്നാണ് ഈ നികുതിയുടെ തുക അടക്കേണ്ടത്. ക്യാപിറ്റൽ ഗെയിം ടാക്സ് എന്നാണ് ഇതിനെ വിളിക്കുന്നത്. അതായത് നിങ്ങൾ ഇപ്പോൾ സ്വർണം വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് നിങ്ങൾ ആദ്യം സ്വർണം വാങ്ങിയ തുകയുടെ എമൗണ്ട് കുറച്ചു കിട്ടുന്ന തുകയിൽ നിന്നാണ് ഇതിന് ആനുപാതികമായി 30 ശതമാനം ടാക്സ് അടക്കേണ്ടത്.



അതിന് മൂന്ന് കാര്യങ്ങളാണ് നോക്കുന്നത്. നിങ്ങൾ വാങ്ങിയ സ്വർണം എത്ര കാലം നിങ്ങളുടെ കൈയിൽ സൂക്ഷിച്ചു എന്നും, അത് കൊടുത്തപ്പോൾ എത്ര രൂപ ലാഭം ലഭിച്ചുവെന്നും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള നികുതിയുടെ തോത് എത്രയാണെന്ന് എന്നും കണക്കിലെടുത്താണ് ഈ ടാക്സ് അടക്കേണ്ടത്.


സ്വർണ്ണം വാങ്ങി കഴിഞ്ഞിട്ട് മൂന്നുവർഷം കഴിഞ്ഞാണ് വിൽക്കുന്നതെങ്കിൽ, അപ്പോൾ കിട്ടുന്ന അധിക ലാഭമാണ് മൂലധന ലാഭം എന്ന് വിളിക്കുന്നത്. അങ്ങനെ കണക്കുകൂട്ടുന്നത് നിങ്ങളുടെ ആദായനികുതിയുടെ തോതനുസരിച്ചാണ്. അപ്പോൾ നേരത്തെ പറഞ്ഞ അധിക ലാഭമായ തുക നിങ്ങളുടെ ആ വർഷത്തെ  ഫിനാൻസിൽ ഇയറിലെ തുകയിൽനിന്ന് കൂട്ടുകയും അങ്ങനെ കിട്ടുന്ന തുകയായിരിക്കും നിങ്ങളുടെ ആ ഫിനാൻഷ്യൽ ഇയറിലുള്ള ആകെ തുക. അപ്പോൾ അതനുസരിച്ച് ടാക്സ് കൊടുക്കുകയും വേണ്ടിവരും.  


മുൻപ് പറഞ്ഞ മൂലധനം ലാഭം കുറഞ്ഞ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനവും, ഉയർന്ന വരുമാനമുള്ളവർക്ക് ഇരുപതോ അല്ലെങ്കിൽ മുപ്പതോ ശതമാനമായിരിക്കും. ഇതവരുടെ വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. സ്വർണ്ണം വിൽക്കുമ്പോൾ ആ സ്വർണം വാങ്ങിയത് മൂന്ന് വർഷത്തിന് മുൻപേ ഉള്ളതാണെങ്കിൽ അതും കൂടി കൂട്ടിയായിരിക്കും നികുതിയുടെ തുക കണക്കാക്കുന്നത്.


 ആ നികുതിയിൽ വിദ്യാഭ്യാസ സെസ്സും, ഇൻകം ടാക്സ് സർചാർജ്ജും അടക്കം 20.8 ശതമാനം നികുതിയാണ് അടയ്‌ക്കേണ്ടി വരുന്നത്. ഇപ്പോൾ റിസർവ് ബാങ്ക് സ്വർണ്ണ വായ്പ എടുക്കുന്നതിനുള്ള നിദ്ദേശങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ സ്വർണ്ണം പണയം വെച്ച് അധിക തുക വായ്പ ഇനത്തിൽ എടുക്കുവാൻ സാധിക്കും. 

മുൻപത്തെ നിയമം അനുസരിച്ച് സ്വർണ്ണത്തിൻറെ വിലയുടെ 75% വരെയുള്ള തുകയാണ് ബാങ്കുകൾ വായ്പ ഇനത്തിൽ കൊടുത്തിരുന്നത്. എന്നാൽ കോവിഡിന്റെ  സാഹചര്യത്തിൽ 

ഇപ്പോൾ സ്വർണ്ണത്തിൻറെ മൂല്യം വർദ്ധിച്ചതിനാൽ, സ്വർണ്ണ വിലയുടെ 90 ശതമാനത്തോളം വായ്പ ഇനത്തിൽ നൽകാമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നത്.


ഇപ്പോൾ നിങ്ങളുടെ ഏതെങ്കിലും സ്വർണ്ണം ബാങ്കുകളിൽ  പണയമായി ഇരിക്കുന്നുണ്ടെങ്കിൽ, ഇപ്പോഴുള്ള സ്വർണ്ണത്തിൻറെ അധിക  തുകയുടെ അനുപാതത്തിലും വായ്പാതുക അധികമായി ലഭിക്കുന്നതാണ്. അതിനാൽ നിങ്ങളുടെ ബാങ്കിൽ വച്ചിരിക്കുന്ന സ്വർണ്ണ വായ്പ്പായിലെ സ്വർണ്ണത്തിൻറെ തുകയിൽ നിന്ന് അധികം വായ്പ ലഭിക്കണമെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക. ഈ പുതിയ വിവരം എല്ലാവരിലും എത്തിക്കുക.


Post a Comment

Previous Post Next Post