missing deadbody ഉയർന്നുപൊങ്ങിയ കൂറ്റൻ തിരമാല കൊണ്ടുപോയത് കുട്ടികൾ ഉൾപ്പടെ മൂന്നുപേരെ; രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ




സലാല: ഒമാനിലെ സലാലയിൽ അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ കൂറ്റൻ തിരയിൽപ്പെട്ട് ഇന്ത്യൻ കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒലിച്ചുപോയത് ഏവരെയും ഞെട്ടിച്ച അപകട വാർത്തയായിരുന്നു. ഇപ്പോൾ അപകടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. കളിചിരികൾ നിമിഷങ്ങൾക്കുള്ളിലാണ് കണ്ണീരായി മാറിയത്.


കടൽത്തീരത്ത് അവധി ആഘോഷിക്കാനെത്തിയ ഉത്തരേന്ത്യൻ കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കടലിൽ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കടലിൽ കാണാതായി പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയവർ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


42 വയസ്സുകാരനായ ശശികാന്ത് മാമനെ, ഇയാളുടെ ആറു വയസ്സുകാരനായ മകൻ ശ്രേയസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശശികാന്തിന്റെ 9 വയസുകാരിയായ മകൾ ശ്രേയയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുബായിയിൽ താമസിക്കുന്ന ശശികാന്തും കുടുംബവും അവധി ആഘോഷിക്കാനാണ് ഇവിടെയെത്തിയത്.


മൂന്നു കുട്ടികളടക്കം എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്‌സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ട് കടലിലേയ്ക്ക് പതിച്ചത്. മൂന്നു പേരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയിരുന്നു. സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം നടന്നത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ അകപ്പെടുകയായിരുന്നു ഇവർ.


കൂറ്റൻ തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകി നീങ്ങിയ ഒരു പെൺകുട്ടിയെ സമീപത്തു നിന്ന ഒരാൾ വലിച്ചു കരയ്ക്കു കയറ്റുന്നത് വിഡിയോയിൽ കാണാം. എന്നാൽ, തിര കടലിലേക്ക് വലിയുന്നതിനിടെ രണ്ടു കുട്ടികളേക്കൂടി ഒഴുക്കിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.






Post a Comment

Previous Post Next Post