snake inside bike ബൈക്കിനുള്ളില്‍ അറിയാതെ ഒളിച്ചിരുന്ന് പെരുമ്പാമ്പ്; പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ ദൂരം



കോഴിക്കോട്: ബൈക്കില്‍ കയറിക്കൂടിയ പെരുമ്പാമ്പിന്റെ കുഞ്ഞുമായി പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍. കോഴിക്കോട് മാവൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കെഎം ഷിനോജാണ് പാമ്പ് ബൈക്കില്‍ കയറിക്കൂടിയതറിയാതെ കിലോമീറ്ററുകളോളം ബൈക്കോടിച്ചത്.


കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയ ഷിനോജ് പതിവുപോലെ ബൈക്ക് സ്റ്റേഷനു പിന്‍വശത്തെ ഷെഡില്‍ നിര്‍ത്തിയിട്ടു. ജോലി കഴിഞ്ഞ് ഓമശ്ശേരിയിലെ വീട്ടിലെത്തി മുറ്റത്ത് വാഹനം നിര്‍ത്തിയിട്ടു. അല്‍പസമയം കഴിഞ്ഞു മുറ്റത്തു നിന്ന് ബൈക്ക് എടുക്കുമ്പോഴാണ് വൈസറിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത്.


പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് വാഹനത്തിന്റെ എഞ്ചിന്റെ ഉള്ളിലേക്ക് കയറി. പിന്നീട് രാത്രി മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് പാമ്പിനെ വിദഗ്ധമായി പിടികൂടിയത്. പിന്നീട് കാടിനുള്ളില്‍ തുറന്നു വിട്ടു. സ്റ്റേഷനു സമീപത്തെ കാട്ടില്‍ നിന്ന് പാമ്പ് വാഹനത്തില്‍ കയറിയതാകാം എന്നാണ് നിഗമനം.


Post a Comment

Previous Post Next Post