ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളൂ മടിയിൽ ഇരിക്കാമല്ലോ; ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ബസ് സ്റ്റോപ്പിലെ ഇരിപ്പിടം പൊളിച്ചു, മടിയിലിരുന്ന് വിദ്യാർഥികളുടെ പ്രതിഷേധം protest against moral policing




തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് ബസ് സ്റ്റോപ്പിലെ ഇരിപ്പിടം പൊളിച്ചുമാറ്റിയതിനെതിരെ വിദ്യാർഥികളുടെ വേറിട്ട പ്രതിഷേധം. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിന് സമീപമാണ് സംഭവം.

നേരത്തെയുണ്ടായിരുന്ന ഇരിപ്പിടം പൊളിച്ച് ഒരാൾക്ക് ഇരിക്കാവുന്ന രീതിയിലേക്ക് മാറ്റിയാണ് പുതിയ ഇരിപ്പിടം വെച്ചിരിക്കുന്നത്. ഇതിനെതിരെയായായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഒരാൾക്ക് മാത്ര ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരുന്നായിരുന്നു വിദ്യാർഥികളുടെ സദാചാര ഗുണ്ടകൾക്ക് മറുപടി നൽകിയത്.


ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളൂ മടിയിൽ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.


ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം.


 മുൻപും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളജിൽ സമരം നടന്നിരുന്നു. വൈകിട്ട് 6.30ന് മുൻപായി പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദേശത്തിനെതിരെയായിരുന്നു സമരം നടത്തിയിരുന്നത്. വിദ്യാർഥികൾ മൂന്നു മാസം നടത്തിയ സമരത്തെത്തുടർന്ന് സമയം രാത്രി 9.30 വരെ ദീർഘിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post