വര്‍ക്ക് ഫ്രം ഹോം പൗരാവകാശമാക്കാനൊരുങ്ങി നെതര്‍ലാന്റ്സ്; work from home




പുതിയ സാഹചര്യങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു തൊഴില്‍ രീതിയായിരുന്നു വീട്ടിലിരുന്നുള്ള ജോലി ചെയ്യല്‍ എന്നത്. എന്നാല്‍ ലോകത്ത് പലയിടത്തും ജോലി ഓഫീസിലേക്ക് 

തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായൊരു വാര്‍ത്ത നെതര്‍ലാന്‍റ്സില്‍ നിന്നും വരുന്നത്. വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നത് പൗരന്മാരുടെ അവകാശമാക്കി തീര്‍ക്കുവാനുള്ള ശ്രമത്തിലാണ് അവിടുത്തെ പാര്‍ലമെന്റ. ഇത് സംബന്ധിച്ച നിയമ ഭേദഗതി ഡച്ച്‌ പാര്‍ലമെന്റിന്റെ അധോസഭ പാസ്സാക്കിക്കഴിഞ്ഞു. സെനറ്റിന്റെ അംഗീകാരം കൂടിയാണ് ഇനി വേണ്ടത്.


നിലവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് വിശദീകരണംകൂടാതെ നിഷേധിക്കാനാവും. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ജീവനക്കാരുടെ ആവശ്യം  തൊഴിലുടമയ്ക്ക്  നിര്‍ബന്ധമായും പരിഗണിക്കേണ്ടി വരും. നിലവിലുള്ള ഫ്ളെക്സിബിള്‍ വര്‍ക്കിങ് ആക്‌ട് 2015 -ല്‍ ആണ് ഭേദഗതി കൊണ്ടുവരുന്നത്. 

തൊഴില്‍ സമയത്തിലും ജോലിസ്ഥലത്തിലും മറ്റും ജോലിക്കാര്‍ക്ക് മാറ്റം കൊണ്ടുവരുവാന്‍ അവകാശം നല്‍കുന്നതാണ് പുതിയ നിയമം.കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ച്‌ ജോലിക്കാരെ ഓഫീസുകളിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ കമ്ബനികള്‍ ശ്രമം നടത്തുന്നതിനിടയിലാണ് പാര്‍ലമെന്റിന്റെ പുതിയ നിയമനിര്‍മ്മാണം. ഇത് കമ്പനി കളുടെ പ്രതിക്ഷേധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ട് ഡച്ച് നിയമനിർമ്മാതാക്കളായ ഗ്രോൻലിങ്ക്സ് പാർട്ടി അംഗമായ സെന്ന മാറ്റൂഗും ഡെമോക്രാറ്റ്സ് 66 പാർട്ടി അംഗമായ സ്റ്റീവൻ വാൻ വെയ്ൻബെർഗും ചേർന്നാണ് ബിൽ നിർദ്ദേശിച്ചത്. നിർദ്ദിഷ്ട ബിൽ അനുസരിച്ച്, ഒരു ജോലിക്കാരന് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ഓപ്ഷൻ അഭ്യർത്ഥിക്കാൻ അവകാശമുണ്ട്, കൂടാതെ തൊഴിലുടമ അഭ്യർത്ഥന പരിഗണിക്കണം. ഘടകങ്ങളൊന്നും പരിഗണിക്കാതെയോ കാരണങ്ങളൊന്നും നൽകാതെയോ തൊഴിലുടമയ്ക്ക് അഭ്യർത്ഥന പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല.


Post a Comment

Previous Post Next Post