viral video ആസാമിലെ വിവാഹ ഉടമ്പടി വിഡിയോ വൈറൽ '15 ദിവസം കൂടുമ്പോൾ ഷോപ്പിങ്, എന്നും സാരി ധരിക്കണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം!'- (വീഡിയോ)





വിവാഹങ്ങൾ ഇപ്പോൾ പല തരത്തിലുള്ള ആഘോഷങ്ങളും മറ്റും സമ്പന്നമാണ് രസകരമായ നിമിഷങ്ങളും സംഭവങ്ങളുമൊക്കെ അതിനെ കൂടുതൽ നിറം ഉള്ളതാകുന്നു. ഇത്തരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട് ഇപ്പോഴിതാ രസകരമായ ഒരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.


വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു വധുവരന്മാരുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആസാമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധുവരന്മാർ ഉടമ്പടിയിൽ 8 നിബന്ധനകൾ കൂട്ടിച്ചേർത്തു. ആ  നിബന്ധങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.


രണ്ടുപേരുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിബന്ധനകളുണ്ട് മാസത്തിലൊരു പിസയെ കഴിക്കാവൂ വീട്ടിലെ ഭക്ഷണത്തിന് മുൻഗണന നൽകണം എല്ലാദിവസവും സംസാരിക്കണം രാത്രി പാർട്ടികൾക്ക് പോകുന്നത് എന്നോടൊപ്പം മാത്രം എല്ലാദിവസവും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യണം, ഞായറാഴ്ച പ്രഭാതഭക്ഷണം ഭർത്താവ് ഉണ്ടാക്കണം, എല്ലാ പാർട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്ങിന് പോകണം എന്നിവയാണ് നിബന്ധനകൾ. 


രസകരമായ അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ ഉണ്ട് മികച്ച കരാർ ആണെന്നും നടപ്പാക്കാൻ സാധിക്കട്ടെ എന്നും ചിലർ ആശംസിച്ചു അതേസമയം ഇതൊന്നും പിന്തുടരാൻ ആവില്ല എന്നാണ് മറ്റു ചിലരുടെ അഭിപ്രായം

Post a Comment

Previous Post Next Post