സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിക്കുന്ന നാട് ! പുറം ലോകം അറിയാത്ത വിവരങ്ങൾ.. ഇവിടെ ഇങ്ങനെയാണ് കാര്യങ്ങൾ.. lesbian marriage




സ്ത്രീകൾ പരസ്പരം കല്യാണം കഴിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസ്സിലാക്കാൻ കഴിയുമെന്ന് ഈ ഗ്രാമീണർക്ക് നന്നായി അറിയാം. അതുകൊണ്ടാണ് സ്ത്രീകൾ ഒറ്റപ്പെടുമ്പോൾ സ്ത്രീകൾക്ക് തന്നെ പങ്കാളികളാകാൻ അവർ തയ്യാറാവുന്നത്.


ഒരു വിവാഹത്തിൽ നിന്ന് പങ്കാളികൾ പരസ്പരം പ്രതീക്ഷിക്കുന്നതെല്ലാം ഈ വിവാഹത്തിലൂടെ അവർക്ക് ലഭിക്കും, ശാരീരിക ബന്ധം ഒഴികെ. എന്നാൽ ഇത്തരത്തിലുള്ള സ്ത്രീ ദമ്പതികളുടെ ബാഹ്യ ബന്ധങ്ങൾക്ക്‌ ഗോത്രം എതിരല്ല. ഈ ഗ്രാമം സവർഗാനുരാഗികളെ പ്രോത്സാഹിപ്പിക്കുകയോ ഈ വിവാഹത്തെ അനുകൂലിക്കുകയോ ചെയ്യാനല്ല, സ്ത്രീകളെ പരസ്പരം വിവാഹം കഴിക്കുന്നതിൽ മുൻകൈ എടുക്കുന്നത്. അത് ഒരു പെണ്ണ് പോലും അനാഥയാകരുത് എന്ന ഉദ്ദേശത്തോടെയാണ്.


ടാൻസാനിയയിലെ ഗോത്രങ്ങളിൽ, സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നു. ഈ രീതിയെ ‘നുംബ-ൻടോബു’ എന്ന് വിളിക്കുന്നു. സ്ത്രീകളുടെ വീട് എന്നാണ് ഇതിനർത്ഥം. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഗ്രാമം ഇത്തരം കല്യാണങ്ങൾ നടത്തുന്നത്. മറ്റ് പെൺകുട്ടികളെ ഗ്രാമത്തിലെ വിധവകൾ വിവാഹം കഴിക്കുന്നു. അങ്ങനെ അവർ ഒരുമിച്ച് ജീവിക്കും. ജോലിക്ക് പോകുക, വീട് നോക്കുക, കുട്ടികളെ പരിപാലിക്കുക, തുടങ്ങി എല്ലാ ജോലികളും തുല്യ അവകാശത്തോടെ ചെയ്യും.


വിധവയായ ഒരു സ്ത്രീക്ക് മുൻ വിവാഹത്തിൽ നിന്ന് കുട്ടികളില്ലെങ്കിൽ, അവൾ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് ഭർത്താവായി ഏതെങ്കിലും പുരുഷനെ കണ്ടെത്താനും അനുവാദമുണ്ട്. ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടികളിൽ അയാൾക്ക് ഒരു അവകാശവും അവകാശപ്പെടാൻ കഴിയില്ല. കാരണം രണ്ട് സ്ത്രീകൾ വിവാഹിതരാകുമ്പോൾ കുടുംബത്തിൽ ഭാവി അവകാശികളില്ലാത്തതിനാൽ ആണ് അങ്ങനെ ഒരു ആചാരം കൊണ്ടുവന്നത്. സ്ത്രീ ദമ്പതികളിലെ ഇളയ സ്ത്രീക്കാണ് ഇത്തരത്തിലുള്ള ഇളവ് നൽകുന്നത്.


ഭർത്താവ് മരിച്ച ഒരു പെണ്ണിന് മറ്റൊരു അവകാശി ഇല്ലെങ്കിൽ സമുദായത്തിലെ ഇളയ പെൺകുട്ടിയെ കല്യാണം കഴിക്കാം. ഗർഭധാരണം നടത്താൻ പെൺകുട്ടിക്ക് വേറൊരു പുരുഷനെ സ്വീകരിക്കാനും കഴിയും. അറിയുമ്പോൾ വിചിത്രമായി തോന്നുന്ന പല ആചാരങ്ങളും ലോകത്തിലെ വിവിധ ഗോത്ര സമൂഹങ്ങളിൽ നടക്കുന്നുണ്ട്. ഈ ഗോത്രം ഒരു സ്ത്രീക്ക് ഇഷ്ടമുള്ള പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ട്. ഈ ബന്ധത്തിൽ ജനിച്ച കുട്ടിയാണ് ഗോത്രത്തിന്റെ അടുത്ത പിന്തലമുറക്കാരനായി അറിയപ്പെടുന്നത്.

Post a Comment

Previous Post Next Post