തിരുവനന്തപുരം പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം
 പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം. പ്രതിപക്ഷ നേതാവ് യൂത്ത് കോൺഗ്രസിന്‍റെ പിഎസ്സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

ഇരുവിഭാഗത്തിലെയും പ്രവർത്തകർ റോഡിന് ഇരുവശവും കുത്തിയിരിക്കുകയാണ്. പിഎസ്സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതിൽ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

അതേ സമയം വെഞ്ഞാറമ്മൂട് ഡിവൈഎഫ് ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധവും നടക്കുന്നുണ്ട്.

പ്രവര്‍ത്തകരിൽ ചിലര്‍ പിഎസ്‍സി ഓഫീസിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമര സ്ഥലത്തേക്ക് എത്തുകയും ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയുമായിരുന്നു. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. കസേരകളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.

Post a Comment

أحدث أقدم