കെ.ആർ.എം.യു. കണ്ണൂർ - പയ്യന്നൂർ മേഖലാ കമ്മിറ്റികൾ ഓണക്കിറ്റുകൾ വിതരണം ചെയ്തു.

കണ്ണൂർ / പയ്യന്നൂർ: 
അതീജീവനത്തിന്റെ കാലഘട്ടത്തിൽ മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ കണ്ണൂർ, പയ്യന്നൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഓണക്കിറ്റുകൾ വിതരണം ചെയ്തു.
കണ്ണൂരിൽ ഫിറോസ് കുന്നുംപറമ്പിൽ ഫൗണ്ടേഷനും, സൗദിയിലെ ബക്കാല കൂട്ടായ്മയുമായി സഹകരിച്ചാണ് ഓണക്കിറ്റൊരുക്കിയത്.
പച്ചക്കറികളും പല വ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകളാണ് അംഗങ്ങൾക്ക് നൽകിയത്.സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. റബ്കോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
 മേഖല കമ്മിറ്റി പ്രസിഡണ്ട് പുഷ്പരാജ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ഡോ. ഷാഹുൽ ഹമീദ് ആശംസ പ്രസംഗം നടത്തി.
പയ്യന്നൂർ മേഖലാ കമ്മിറ്റി ഏഴോത്തെ ഗാർഡിയൻ ഏഞ്ചൽസ്, രാജേഷ് കറിപൗഡർ, ആഗ്ര ടൈൽസ് വൈപിരിയം, ഗുരു ഇന്റർലോക്ക് എന്നിവരുടെ സഹകരണത്തോടെയാണ് ഓണക്കിറ്റൊരുക്കിയത്. മേഖലാ കമ്മിറ്റിയുടെ വകയായി ഓണക്കോടിയും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റിന് ആദ്യ ഓണകിറ്റ് നൽകി ഗാർഡിയൻ ഏഞ്ചൽസിന് വേണ്ടി റഫീഖ് അമാനിയും തുടർന്ന് രാജേഷ് കറിപൗഡർ എംഡി സനീഷ്, ആഗ്ര ടൈൽസ് ഉടമകളായ ഗഫൂർ, സുനിൽ എന്നിവരും ഗുരു ഇന്റർലോക്ക് സ്ഥാപനയുടമ പത്മനാഭനും ചേർന്ന് കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർമ്മഹിച്ചു. സംസ്ഥാന സെക്രട്ടറി പീറ്റർ ഏഴിമല മേഖല പ്രസിഡന്റ് പ്രസാദ് കാങ്കോൽ സലിം ചൂട്ടാട് എന്നിവർ സംസാരിച്ചു. .

Post a Comment

أحدث أقدم