എം സി ഖമറുദ്ദീൻ എം.എൽ.എക്കെതിരെ കേസ് വരുമ്പോൾ എസ് ന്യൂസ് വാർത്തയായിരുന്നു സത്യമെന്ന് ജനം തിരിച്ചറിഞ്ഞു.

കാസർകോട്: 
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് മുമ്പായി എസ് ന്യൂസ് അന്വേഷണാത്മകമായി കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഗോർഡ് സ്ഥാപനത്തിന്റെ തട്ടിപ്പിന്റെ കഥ വളരെ കൃത്യമായെഴുതിയപ്പോൾ, കാസർകോടെ ബി.എൻ.സി. എന്ന ഓൺലൈൻ വിശ്വൽ പോർട്ടൽ എംസി ഖമറുദ്ദിനെ അപകീർത്തിപ്പെടുത്താൻ 700 രൂപക്ക് വാർത്തകൾ പടച്ചുണ്ടാക്കുന്ന ഒരു ഓൺലൈൻ പോർട്ടലിന്റെ ബ്ലാക്ക് മെയിൽ വാർത്തയാണെന്ന് പ്രചരണം അഴിച്ചുവിടുകയും, സാമൂഹിക പ്രവർത്തകനും എസ് ന്യൂസ് മാനേജിംഗ് ഡയറക്ടറക്ടറുമായ അബ്ദു റഹിമാൻ തെരുവത്തിനെ വ്യക്തിപരമായും അപകീർത്തിപ്പെടുത്തിയ പ്രസ്ഥാന യൂത്ത് ലീഗ് നേതാക്കളും, ഇവിഷൻ ഓൺലൈൻ പോർട്ടലും എം.സി.ഖമറുദ്ദീൻ എം.എൽ എ.ക്കെതിരെ മൂന്നിലധികം കേസുകൾ ചാർത്തപ്പെടുമ്പോൾ, എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല.?

എസ് ന്യൂസ് ഓൺലൈൻ പോർട്ടലും, ചാനലും, ഇന്നേ ദിവസം വരെ സത്യമല്ലാത്ത ഒരു വാർത്തയും നൽകിയിട്ടില്ല എന്നതിന് തെളിവായിരുന്നു, 
മഞ്ചേശ്വരം തിരഞ്ഞെടുപ്പിന് മുമ്പ് എസ് ന്യൂസ് നൽകിയ വാർത്തക്കെതിരെ എം സി ഖമറുദ്ദീൻ ചന്തേര പോലീസ് സ്റ്റേഷനിൽ എസ് ന്യൂസ് പത്രാധിപർക്കെതിരെ പരാതി നൽകുകയും, ചന്തേര സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യുകയും എസ് ന്യൂസിന് ലഭ്യമായ തെളിവുകൾ ഹാജരാക്കുകയും ചെയ്തപ്പോൾ, സി.ഐ.,
എം.സി.യോട് ഇവിടെ വെച്ച് തീർക്കുന്നോ കോടതിയിലേക്ക് പോകുന്നോ എന്ന് ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു കേസ് വേണമെന്നില്ല, മേലിൽ എനിക്കെതിരെ എഴുതാതിരുന്നാൽ മതി എന്ന ഒത്തുതീർപ്പ് ഫോർമുലയിൽ കേസ് കൊടുത്ത എം.സി.ഖമറുദ്ദീൻ തന്നെ പരാതി പിൻവലിക്കുകയാണ് ഉണ്ടായത്.
ജില്ലയിലെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വലിയ പരാജയമായിരുന്നു ആ പരാതി പിൻവലിക്കൽ,
അതിനിടയിൽ കാസർകോടെ ഏറ്റവും വലിയ ബ്ലാക്ക് മെയിൽ ഓൺലൈൻ വിശ്വൽ പോർട്ടൽ ഉടമ എം.സി.ഖമറുദ്ദീന് വേണ്ടി പേനയുന്തിയത് അദ്ദേഹത്തോടുള്ള ആത്മാർത്ഥത കൊണ്ടായിരുന്നില്ല ചാനൽ ഉടമയുടെ ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്കെതിരെ പ്രവർത്തിച്ച ചിലരോടുള്ള പ്രതികാര ജ്വരമായിരുന്നു.
ഇപ്പോൾ വന്നതല്ല, കേസുകൾ ഇനി വഴിക്ക് വഴിയായി വരാനുള്ള കേസ് കെട്ടുകളിൽ കുടുങ്ങുന്ന എം.സി.ഖമുദ്ദീനെ അദ്ദേഹത്തിന്റെ പാർട്ടിക്ക് പോലും സംരക്ഷിക്കാനാവാത്ത അവസ്ഥയിലേക്കാണ് വരുംനാളുകളിൽ നാം കാണാനിരിക്കുന്നത്.
ആരാണ് ശരിയായ വാർത്തകൾ നൽകുന്നതെന്ന് കാലം തന്നെ തെളിയിച്ചിരിക്കയാണ്. വരും നാളുകളിൽ എസ് ന്യൂസ് സത്യത്തോടൊപ്പം മാത്രമായിരിക്കും

Post a Comment

أحدث أقدم