ഉന്നതതല യോഗത്തിലെ നിര്‍ദേശങ്ങള്‍
മണ്ഡല-മകരവിളക്ക് തീര്‍ഥാടനം പ്രതീകാത്മകമായി ചുരുക്കില്ല. പരിമിത എണ്ണം തീര്‍ത്ഥാടകരെ അനുവദിക്കും.
ഓരോ ദിവസവും ദര്‍ശനം അനുവദിക്കാവുന്ന തീര്‍ത്ഥാടകരുടെ എണ്ണം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിക്കും.
READ ALSO നബിദിന പരിപാടിക്കാവശ്യമായതെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കും Click here 🖱️
റേഷൻ കാർഡ് ഉടമകൾ ഈ കാര്യം അറിയാതെ പോയാൽ പണികിട്ടും click link
എല്ലാ സിമ്മിലും ഇനി ഫ്രീ ഇന്റർനെറ്റ് കിട്ടും ഈ കോഡ് അടിച്ചാൽ മതി click here
മനോഹരമായ അക്ഷരങ്ങളുള്ള കീബോർഡ് ഫ്രീയായി ഡൌൺലോഡ് ചെയ്യാം click here
നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താം ഈ ആപ്പിലൂടെ click here
ആവശ്യമെങ്കില്‍ ചര്‍ച്ചയ്‌ക്കായി ഉദ്യോഗസ്‌ഥരെ ഇതര സംസ്‌ഥാനങ്ങളിലേക്ക് അയയ്‌ക്കും.
പ്രവേശനം വിര്‍ച്വല്‍ ക്യൂവിലൂടെ മാത്രം. ബുക്ക് ചെയ്യുന്നവര്‍ എത്തേണ്ട സമയം നിശ്‌ചയിച്ചുനല്‍കും. ദര്‍ശനം കഴിഞ്ഞാലുടന്‍ മലയിറങ്ങണം.
ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സര്‍ക്കാരുകളുമായി ദേവസ്വം മന്ത്രി ആശയവിനിമയം നടത്തും.
കോവിഡ് ബാധിതര്‍ ദര്‍ശനത്തിന് എത്തുന്നില്ലെന്ന് ഉറപ്പാക്കും. വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജന്‍ ടെസ്‌റ്റ് നടത്തും.
പമ്പയിലും സന്നിധാനത്തും തങ്ങാനോ വിരി വയ്‌ക്കാനോ അനുവദിക്കില്ല. നിലയ്‌ക്കലില്‍ ഇതിനു പരിമിതമായ സൗകര്യം നല്‍കും.
100 രൂപ അടച്ചാല്‍ സ്‌റ്റീല്‍ പാത്രത്തില്‍ കുടിവെള്ളം നല്‍കും. മടങ്ങിവരുമ്പോള്‍ പാത്രം തിരിച്ചുനല്‍കി പണം തിരികെ വാങ്ങാം.
വലിയ തോതില്‍ അന്നദാനമില്ല. നിശ്‌ചിത സമയത്ത് വരുന്നവര്‍ക്ക് മാത്രം പേപ്പര്‍ പ്ലേറ്റില്‍ അന്നദാനം നല്‍കും.
കടകള്‍ ലേലത്തില്‍ പോകാന്‍ സാധ്യത കുറവായതിനാല്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ വഴി അവശ്യസാധനങ്ങള്‍ ലഭ്യമാക്കും.
സാമൂഹിക അകലം പാലിക്കാനായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ്.
മല ചവിട്ടുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുന്നതിന്റെ ആരോഗ്യവശം പരിശോധിക്കും.
നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കുന്നതു പരിശോധിക്കും.
പമ്പ, എരുമേലി സ്‌നാനഘട്ടങ്ങളില്‍ സ്‌പ്രിംഗ്‌ളര്‍/ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തും.
വിള്ളല്‍ വീണ, പമ്പയിലേക്കുള്ള റോഡ് അടിയന്തരമായി പുതുക്കിപ്പണിയും.
ശബരിമല തന്ത്രിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഉചിതമായ ക്രമീകരണങ്ങള്‍ നടത്തും.
إرسال تعليق