ലോകത്ത് 2 കോടിയിലധികം കോവിഡ്‌ രോഗികൾ

ന്യൂയോര്‍ക്ക് :

 ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2.90 കോടിയിലേക്ക് അടുക്കുന്നു. ഇതുവരെ 2,83,16,416 പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരില്‍ 2,03,28,455 പേര്‍ രോഗമുക്തി നേടി. 70,74,703 പേരാണ് നിലവില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ 99 ശതമാനം പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 70,13,842 ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേ സമയം 60,861 ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൊറോണയെ തുടര്‍ന്നുള്ള 9,13,259 മരണങ്ങളാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പബ്‌ജിക്ക് പകരം ഇനി ഫുജി ഗെയിം കളിക്കാം click

രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ 6,587,974 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതില്‍ 38,77,978 പേര്‍ രോഗമുക്തരായി 1,96,303 മരണങ്ങളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യ 45,59,725, ബ്രസീല്‍ 42,39,763, റഷ്യ 10,46,370 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍..


Post a Comment

أحدث أقدم