നീറ്റ് പരീക്ഷ ഇന്ന് നടക്കും; പരീക്ഷ എഴുതുന്നത് പതിനഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ; 2 പേര്‍ ആത്മഹത്യ ചെയ്തു



ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. പരിനഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് പരീക്ഷ നടക്കുക.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എഴുപത്തിനാലായിരത്തി എണ്‍പത്തിമൂന്ന് കുട്ടികള്‍ ഇക്കുറി അധികമായി പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ നിന്നു 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്.

പൂര്‍ണ്ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരുക്കും പരീക്ഷ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്.ജമ്മുകശ്മീരില്‍ നിന്നു 33,357 കുട്ടികളാണ് ഇത്തവണ പരീക്ഷക്ക് അപേക്ഷിച്ചത്.


Post a Comment

أحدث أقدم