സൗദിയിലേക്ക് മടങ്ങിവരാൻ 25 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി സൗദി എയര്‍ലൈൻസ്. എന്നാല്‍ മടങ്ങി വരാനുളള ആദ്യ പട്ടികയില്‍ ഇന്ത്യയില്ല.
രാജ്യത്തേക്ക് മടങ്ങി വരുന്നവര്‍ ഏഴ് നിബന്ധനകള്‍ പാലിക്കണമെന്നാണ് സൗദി എയര്‍ലൈൻസ് അറിയിച്ചിട്ടുളളത്. സിവില്‍ ഏവിയേഷൻ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച അതേ നിബന്ധനകള്‍ തന്നെയാണിതെന്നും എയര്‍ലൈൻസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ സൗദിയുടെ വിമാന കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ദീകരിച്ചു.
ഇതനുസരിച്ച് സൗദി എയര്‍ലൈൻസിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പ്രത്യേക ഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ നല്‍കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മൂന്ന് ദിവസവും അല്ലാത്തവര്‍ ഏഴ് ദിവസവും ക്വാറന്റനില്‍ കഴിയണം. ക്വാറന്റീൻ പൂര്‍ത്തിയാക്കിയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തണം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തത്മൻ, തവക്കല്‍ന തുങ്ങിയ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.
സൗദിയിലെത്തി എട്ട് മണിക്കൂറിനുളളില്‍ യാത്രക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ തത്മൻ ആപില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് ഏതെങ്കിലും രീതിയിലുളള ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടാല്‍ ഉടൻ തന്നെ ആരോഗ്യ മന്ത്രാലയത്തില്‍ വിളിക്കുകയോ അല്ലെങ്കില്‍ അടുത്തുളള ഹെല്‍ത്ത് സെന്ററില്‍ പോവുകയോ വേണം. യാത്രക്കാര്‍ ദിവസവും ആപില്‍ നിര്‍ദേശിച്ചിട്ടുളള ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ക്വാറന്റൈൻ സമയം എല്ലാ സുരക്ഷാമുൻ കരുതലുകളും പാലിച്ചിരിക്കണം.
إرسال تعليق