സ്വര്‍ണവില പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണവില പവന് ഒറ്റയടിക്ക് 560 രൂപകുറഞ്ഞ് 37,600 രൂപയായി. ഗ്രാമാനാകട്ടെ 70 രൂപകുറഞ്ഞ് 4,700 രൂപയിലുമെത്തി. സെപ്റ്റംബർ അഞ്ചിന് 37,360 രൂപയിലേയ്ക്ക് താഴ്ന്നശേഷം അല്പാൽപമായി വിലവർധിക്കുകയായിരുന്നു. 
സെപ്റ്റംബർ 15ന് മാസത്തെ ഉയർന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചയിലെയും വില. കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1,882.70 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. ചൊവാഴ്ച നേരിയതോതിൽ വിലവർധിച്ചിട്ടുണ്ട്. ഔൺസിന് 1,918.20 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യൂറോപ്പിൽ രണ്ടാംഘട്ട കോവിഡ് വ്യാപനഭീതി വന്നതോടെ ആഗോള വിപണിയിൽ വരുംദിവസങ്ങളിൽ വിലവർധനയ്ക്ക് സാധ്യതയുണ്ട്

Post a Comment

أحدث أقدم