ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം; അടല്‍ ടണലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി; ഉദ്ഘാടനം ഉടന്‍

 ഇന്റർനെറ്റ്ഇല്ലാതെ ടിവിയിലെ മുഴുവൻ ചാനലുകളും നിങ്ങളുടെ മൊബൈലിൽ കാണാം Click to view

സിംല: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 10 വര്‍ഷം കൊണ്ടാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അടല്‍ ടണലിന്റെ ഉദ്ഘാടനം സെപ്തംബര്‍ അവസാന വാരത്തോടെ നടത്താനാണ് തീരുമാനം. ഉദ്ഘാടന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വ്വഹിക്കും.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. റോഹ്തങ് ടണല്‍ എന്നറിയപ്പെടുന്ന അടല്‍ ടണല്‍ 3200 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2000 ജൂണ്‍ മൂന്നിന് വാജ്‌പേയിയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനായിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല.

Read more ഐപിഎൽ 2020 ഫ്രീയായി ലൈവായി കാണാൻ അടിപൊളി ആപ്പ് ഇതാണ് Click here

മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന ടണല്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ അടി ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം.
മണിക്കൂറില്‍ 80 കിലോമീറ്ററാണ് ടണലിനുള്ളിലെ വേഗപരിധി. ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരുടെ നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കും.

ഏതു കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങള്‍ക്ക് ടണലിലൂടെ കടന്നു പോകാനാകും. ഹിമാചല്‍ പ്രദേശിലെ വിസ്റ്റ ഡോം ബസുകള്‍ ഉദ്ഘാടന സമയം മുതല്‍ ടണലിലൂടെ കടത്തി വിടും. മലയോര മേഖലകളുടെ മനോഹര ദൃശ്യം കാണുന്നതാനായി ഗ്ലാസ് മേല്‍ക്കൂര നല്‍കിയാണ് വിസ്റ്റ ഡോം ബസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിക്കാം ഈ ആപ്പിലൂടെ Click here

Post a Comment

أحدث أقدم