കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും ഒക്കെ എല്ലാരും പാലിക്കുന്നത് മാത്രമല്ല ഇനി ഒരു കണ്ണടകൂടി വച്ചാല്‍ കോവിഡിനെ തടയാം എന്നാണ് ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുന്നത്. കണ്ണട വയ്ക്കുന്നവര്‍ക്ക് നിരന്തരം കണ്ണില്‍ തൊടാനുള്ള പ്രവണത കുറവായിരിക്കും.
ഇത് മൂലം കൈകളില്‍ നിന്ന് കൊറോണ വൈറസ് കണ്ണുകളിലേക്ക് പകരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണയായി ഒരു മണിക്കൂറില്‍ ഒരു നൂറുവെട്ടമെങ്കിലും നാം കണ്ണില്‍ തൊടാറുണ്ട്. എന്നാല്‍ കണ്ണട വയ്ക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത 5.8 ശതമാനമാണെങ്കില്‍ അല്ലാത്തവര്‍ക്ക് ഇത് 31.5 ശതമാനമായിരുന്നു. കോവിഡ് രോഗികളുടെ കണ്ണീരില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ചില പഠനങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ചികിത്സയ്ക്കിടെ നേത്രരോഗ ചികിത്സകര്‍ക്കും കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വൈറസ് ശരീര കോശങ്ങളില്‍ പ്രവേശിക്കാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ2 റിസപ്റ്ററുകള്‍ നേത്ര പ്രതലത്തില്‍ ധാരാളമുള്ളത് കണ്ണിലൂടെ വൈറസ് അകത്ത് കടക്കാന്‍ വഴിയൊരുക്കുന്നു. അതുകൊണ്ട് തന്നെ കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ഇനി കണ്ണടകള്‍ കൊണ്ട് സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
إرسال تعليق