ബാബരി വിധി: രോഷവും നിരാശയും അണപൊട്ടിയൊഴുകി സോഷ്യല്‍ മീഡിയ

കോഴിക്കോട് | കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ആസൂത്രിതമല്ലെന്നും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നുമുള്ള പ്രത്യേക സി ബി ഐ കോടതി വിധിയെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ രോഷവും നിരാശയും. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ കേരളത്തിലെ നിയമസഭാംഗം എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ച അഭിപ്രായം പലരും ഷെയര്‍ ചെയ്യുന്നുണ്ട്.
വി എം സുധീരന്‍, വി ടി ബല്‍റാം, സീതാറാം യെച്ചൂരി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം വിധിക്കെതിര അതിരോഷത്തോടെ പ്രതികരിച്ചു. മാത്രമല്ല, വിധിയുടെ പശ്ചാത്തലത്തില്‍ ട്രോളുകളും വരുന്നുണ്ട്.
തകര്‍ക്കപ്പെടുന്നതിന് മുമ്പുള്ള ബാബരി മസ്ജിദിന്റെ കവര്‍ ഫോട്ടോ അപ്ലോഡ് ചെയ്തുള്ള ചലഞ്ചും വ്യാപകമാകുന്നുണ്ട്. അതിനിടെ, ബാബരി വിധിയില്‍ ഇതുവരെ സാമൂഹിക മാധ്യമത്തില്‍ പോലും പ്രതികരണം അറിയിക്കാത്ത മതേതര പാര്‍ട്ടിയുടെ ദേശീയ നേതാക്കളടക്കമുള്ളവരുടെ മൗനവും ചര്‍ച്ചയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ പോലുള്ളവരുടെ മൗനമാണ് ശ്രദ്ധിക്കപ്പെടുന്നത്. സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ യു പിയിലെ ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗത്തിനെതിരെ ഇരുനേതാക്കളും ആഞ്ഞടിക്കുന്നുണ്ടെങ്കിലും ബാബരി കാര്യത്തില്‍ മൗനം പാലിക്കുകയാണ് ഇവര്‍

‘‘ഇനി ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ് ഖബര്‍ എന്നു വാദിച്ചാല്‍ത്തന്നെ, അങ്ങനെയൊന്നുണ്ട് എന്നു തെളിയിക്കാന്‍ നിങ്ങളുടെ കയ്യില്‍ രേഖയില്ല, ഉണ്ടോ?’’

‘‘രേഖയെന്നു ചോദിച്ചാല്‍... ’’

‘‘ഉണ്ടോ ഇല്ലയോ?’’

‘‘കടലാസ് രേഖ ഇല്ല.’’

‘‘താളിയോല രേഖ?’’

‘‘ഇല്ല. പക്ഷേ, രേഖയില്ലാത്തതുകൊണ്ട് ഖബര്‍ ഇല്ലാതാകുന്നില്ല.’’

‘‘ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ മതി, കേട്ടോ. ഖബര്‍ ഉണ്ടെങ്കില്‍ ഖിബിലയിലേക്കുള്ള ദര്‍ശനം ഏതു കോണില്‍നിന്നാണ്? ’’

‘‘അത് അളന്നു നോക്കിയാലേ അറിയൂ. ’’

‘‘ചുരുക്കത്തില്‍ അവിടെ ഖബര്‍ ഉണ്ടോ എന്നു നിങ്ങള്‍ക്ക് തീര്‍ച്ചയില്ല. ഉണ്ടെങ്കില്‍ ഏതു തരം ഖബര്‍ ആണെന്നും അറിയില്ല. ’’

‘‘ഇല്ല.’’

‘ദാറ്റ്സ് ഓള്‍ യുവര്‍ ഓണര്‍.’

– ഖബര്‍

കെ. ആര്‍. മീര

കവര്‍ ഡിസൈന്‍ : സൈനുള്‍ ആബിദ്.

Post a Comment

أحدث أقدم