ചൈനയ്ക്ക് വീണ്ടും മുട്ടൻ പണിയുമായി കേന്ദ്രം: രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാൻ പദ്ധതി തയ്യാറാക്കുന്നു


ന്യൂഡൽഹി: 


നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് കുറവാണോ⁉️ ഈ ആപ്പ് നിങ്ങൾക്ക് 15 ജിബി ഫ്രീയായി നൽകുന്നു clickഅതിർത്തി വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയുമായി ഇടഞ്ഞു നിൽക്കുന്ന ചെെനയെ പാഠം പഠിപ്പിക്കാൻ കേന്ദ്ര സർക്കാർ. ചെെനയിൽ നിന്നുള്ള രാസവസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാനും തദ്ദേശീയമായി ഇവയുടെ നിർമ്മാണം ഉയർത്താനും അണിയറയിൽ പദ്ധതി ഒരുങ്ങുന്നു. അഞ്ച് വർഷം കാെണ്ട് 25000 കോടി രൂപ നിക്ഷേപം നടത്തി പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽസിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാവുന്നത്.

ഇതിനായി വിവിധ തലങ്ങളിൽ നിരവധി കൂടിയാലോചനകളും യോഗങ്ങളും നടന്നു കഴിഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്ന 75 രാസപദാർത്ഥങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.  ഇവയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും ഉത്പാദനം നടത്തുക. പ്രാദേശിക നിർമാതാക്കളെ പ്രോത്സാഹിപ്പിക്കാൻ ഉത്പാദന മൂല്യത്തിന്റെ 10 ശതമാനം ഇൻസെന്റീവായി നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതിയാണ് തയ്യാറാവുന്നത്.

മരുന്നുകൾ നിർമ്മിക്കാനും കീടനാശിനി നിർമ്മാണത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമാണ് രാസവസ്തുക്കൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. നിലവിൽ ഇത്തരത്തിൽ 1.5 ലക്ഷം കോടി രൂപയുടെ  രാസവസ്തുക്കൾ വിദേശത്ത് നിന്ന് ഇറക്കുമതി നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 85 മുതൽ 90 ശതമാനവും ചെെനയിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പുന:പരിശോധന നടത്തിയത്.

ഇത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽസ് പ്രത്യേക സമിതിയും രൂപീകരിച്ചതായാണ് വിവരം. എക്സ്പെൻഡിച്ചർ ഡിപ്പാർട്ട്മെന്റിന് കൂടി വിശദാംശങ്ങൾ സമർപ്പിച്ച് അംഗീകാരം നേടിയ ശേഷമാകും പദ്ധതി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരിക. പ്രാദേശികമായി
രാസവസ്തുക്കളുടെ ഉത്പാദനം ഉയരുന്നതോടെ കൂടുതൽ താെഴിലവസരങ്ങളും സംരംഭക സാധ്യതകളും ഉണ്ടാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

Post a Comment

أحدث أقدم