വിജയ് പി നായരെ കൈയേറ്റം ചെയ്‌തെന്ന പരാതി; ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം | യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ചതായി ആരോപിച്ച് വിജയ് പി നായരെ വീട് കയറി ആക്രമിച്ചെന്ന പരാതിയില്‍ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തന്നെ വീട്ടില്‍ കയറി കൈയേറ്റം ചെയ്യുകയും മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നും വിജയ് പി നായരുടെ പരാതിയില്‍ പറയുന്നു. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

സ്ത്രീകളെ യൂട്യൂബ് ചാനല്‍ വഴി അപമാനിച്ചെന്ന പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് കേസെടുത്തത്.

യൂട്യൂബ് വീഡിയോയില്‍ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യ ലക്ഷമിയും ദിയാ സനയും കൈയേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. വിജയ് പി നായര്‍ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു കൈയേറ്റം. പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്ന ഭാഗ്യലക്ഷിയുടെ പ്രതികരണം.

Post a Comment

أحدث أقدم