ന്യൂഡല്‍ഹി | ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ ക അഡ്വാനിയടക്കമുള്ള മുഴുവന്‍ പ്രതികളേയും വെറുതെവിട്ട സി ബി ഐ കോടതി ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണും.
നാണംകെട്ട കോടതി വിധിയാണ് സി ബി ഐ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ?. ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി ജെ ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി നാണക്കേടാണ്. നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണിതെന്നും യെച്ചൂരി ട്വിറ്ററില്‍ വിമര്‍ശിച്ചു.
പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നായിരുന്നു പ്രശസ്ത അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ പ്രതികരണം. അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പറഞ്ഞു.
إرسال تعليق