അശ്ലീല പോസ്‌റ്റുകൾ: വിജയ്‌ പി നായരുടെ യുട്യൂബ്‌ ചാനലടക്കം പൂട്ടിച്ചു

തിരുവനന്തപുരം> യു ട്യൂബിൽ സ്ത്രീകളെ അധിക്ഷേപിച്ച് വെള്ളായണി സ്വദേശി വിജയ് പി നായർ പോസ്റ്റ് ചെയ്ത വിഡിയോകൾ നീക്കം ചെയ്തു. വിജയ് നായരുടെ യുട്യൂബ് ചാനല് ഉള്പ്പെടെയാണ് നീക്കം ചെയ്തത്.

ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു പിന്നാലെ കല്ലിയൂരിലെ വീട്ടിൽനിന്ന് ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് താമസ സ്ഥലത്ത്പൈാലീസ് തെളിവെടുപ്പും നടത്തി

അശ്ലീല പരാമർശം നടത്തിയതിന് ശനിയാഴ് ഇയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യം ചെയ്തിരുന്നു.

വിജയ് പി നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പിഎച്ച്ഡി നൽകിയെന്നു പറയുന്ന തമിഴ്നാട്ടിലെ സർവകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.

Post a Comment

أحدث أقدم